
റിയാദ്: അരാംകോയുടെ റാസ് തനൂറ റിഫൈനറി ലക്ഷ്യമാക്കി നടന്ന ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം വക്താവ് തുര്‍ക്കി അല്‍ മാലിക്കി. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ റിഫൈനറി പരിസരത്ത് വീണതിനെ തുടര്‍ന്ന് ചെറിയ അഗ്‌നിബാധ ഉണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും റിഫൈനറിക്ക് കേടുപാടുകളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി റിഫൈനറിയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എങ്കിലും രാജ്യത്തിന്റെ എണ്ണ ഉല്‍പാദനത്തിലും കയറ്റുമതിയിലും തടസ്സമില്ല. പശ്ചിമേഷ്യയില്‍ ഉയര്‍ന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഡ്രോണ്‍ ആക്രമണശ്രമം നടന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ ഊര്‍ജ മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനങ്ങളിലൊന്നായ സൗദി അരാംകോയുടെ റാസ് തനൂറ റിഫൈനറിക്ക് ആഗോള വിപണിയില്‍ നിര്‍ണായക സ്ഥാനമാണുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






