Sauditimesonline

hajj ed
മദീനയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വരവേല്‍പ്പ്

ചലച്ചിത്രമേളയില്‍ തിളങ്ങി; ഷാജു വലപ്പന് ആദരം

റിയാദ്: രാജസ്ഥാന്‍ രാജ്യന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന്റെയും അവാര്‍ഡുകള്‍ നേടിയ റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ ഷാജു വലപ്പനെ റിയാദ് ടാക്കീസ് ആദരിച്ചു.

സിനിമാ നിര്‍മ്മാണ രംഗത്തെ വിജയത്തിനുശേഷം സംവിധാന രംഗത്തേക്ക് ഷാജു വാലപ്പന്‍ ചുവടുവെച്ചു. വാലപ്പന്‍ ക്രിയേഷന്റെ ബാനറില്‍ നിര്‍മ്മിച്ച് സിദ്ദിഖ് പറവൂര്‍ സംവിധാനം ചെയ്ത ‘സ്വാലിഹ് ‘ മികച്ച ചിത്രമായും, ‘നിഴല്‍ വ്യാപാരികളിലൂടെ’ എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും നേടിയാണ് ഷാജു വാലപ്പന്‍ സര്‍ഗ പ്രതിഭ തെളിയിച്ചത്.

സുലൈ അഖിയാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. അലി ആലുവ, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, സനു മാവേലിക്കര, ഹരി കായം കുളം, ഷൈജു പച്ച, ബഷീര്‍ കരോളം, രജീഷ് പിണറായി, സജിന്‍ നിഷാന്‍, സന്തോഷ് ഹൈനിക്, നൗഷാദ് സിറ്റി ഫഌവര്‍, ഷിയാസ്, പുഷ്പരാജ്, റിയാസ് വണ്ടൂര്‍, അന്‍വര്‍ സാദത്ത്, ഷാഫി നിലമ്പൂര്‍, അന്‍സാര്‍ കൊടുവള്ളി, സജീര്‍ സമദ്, നിബിന്‍ ഇന്ദ്രനീലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും ട്രഷറര്‍ സോണി ജോസഫ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top