Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

വ്യോമ പാതയില്‍ അനിശ്ചിതത്വം; 11 രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വിലക്ക് തുടരും

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സഊദി എയര്‍ലൈന്‍സ് എട്ട് നഗരങ്ങളിലേക്കുളള വിമാന സര്‍വ്വീസ് റദ്ദാക്കിയത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അമ്മാന്‍, കുവൈത്ത്, ദുബൈ, അബുദാബി, ദോഹ, ബഹ്‌റൈന്‍, മോസ്‌കോ, പെഷാവര്‍ എന്നീ നഗരങ്ങളിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് നാലു വരെ റദ്ദാക്കിയതായി സഊദിയ അറിയിച്ചു.

അതേസമയം, ഇന്ത്യ-സൗദി സെക്ടറില്‍ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലായിട്ടില്ല. വിവിധ എയര്‍ലൈന്‍ കമ്പനികള്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സര്‍വീസുകള്‍ പുനഃക്രമീകരിച്ചുവരുകയാണ്. വ്യോമ പാതയിലെ സംഘര്‍ഷം പരിഗണിച്ച് ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് 11 രാജ്യങ്ങളിലേക്ക് വ്യോമ ഗതാഗതം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

ഇറാന്‍, ഇസ്രായേല്‍, ലെബനോണ്‍, യു.എ.ഇ., സഊദി, ബഹ്‌റൈന്‍, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കുളള വിമോനമാണ് റദ്ദാക്കിയത്. ഇന്നലെ കാലാവധി കഴിഞ്ഞെങ്കിലും നിലവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവു വരാത്ത സാഹചര്യത്തില്‍ യാത്രാ വിലക്ക് തുടരും.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നു സൗദിയ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രാധാനം, സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ വിവരങ്ങള്‍ അറിയിക്കുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top