Sauditimesonline

hajj ed
മദീനയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വരവേല്‍പ്പ്

ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

റിയാദ്: ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. പി ശ്രീകുമാര്‍ നാട്ടിലേക്ക് മടങ്ങി. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് മാര്‍ഗം റിയാദിലെത്തിച്ച് സഊദി എയര്‍ലൈന്‍സില്‍ കൊച്ചിയിലേക്ക് യാത്രക്ക് അവസരം ഒരുക്കുകയായിരുന്നു.

ഒഐസിസി ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കനാണ് അഡ്വ. കെ.പി ശ്രീകുമാര്‍ ബഹ്‌റൈനിലെത്തിയത്. ഗള്‍ഫ് മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് വ്യോമ പാത അടച്ചതോടെയാണ് നാട്ടിലേക്കുളള മടക്ക യാത്ര മുടങ്ങിയത്.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീന്‍ താമരക്കുളം, ജനറല്‍ സെക്രട്ടറി സജീവ് വള്ളികുന്നം, ജോമോന്‍ ഓണമ്പള്ളില്‍, അനീസ് അമ്പഴവേലി, ഹാഷിംചിയാംവേലി എന്നിവര്‍ അഡ്വ. കെ പി ശ്രീകുമാറിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും യാത്രയയക്കുകയും ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top