Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

റിയാദ്: ഷിഫ മലയാളി സമാജം ഇഫ്താര്‍ വിരുന്ന് വര്‍ക് ഷോപ് തൊഴിലാളികളുടെ സംഗമമായി. വിവിധ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടിയെത്തിയവരാണെങ്കിലും മാനവകതയുടെ മഹത്വം വിളംബരം ചെയ്യുന്ന സൗഹൃദ സ്‌നേഹ വിരുന്നാണ് ജനപങ്കാളിത്തം സാക്ഷ്യപ്പെടുത്തിയത്. മലയാളികള്‍ നേതൃത്വം നല്‍കിയ ഇഫ്താറില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ക്കു പുറമെ നേപ്പാള്‍, ബംഗാള്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിഫ നിന്നുളളവരും പങ്കാളിയായി. സമാജം പ്രവര്‍ത്തകരാണ് ഇഫ്താറിന് ആവശ്യമായ മുഴുവന്‍ വിഭവങ്ങളും തയ്യാറാക്കിയത്. സഫ സ്‌പോഞ്ച് കമ്പനിയില്‍ വിശാലമായ സൗകര്യവും അതിഥികളെ സ്വീകരിക്കാന്‍ ഒരുക്കിയിരുന്നു.

സാംസ്‌കരിക സമ്മേളനത്തില്‍ പ്രസിഡണ്ട് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ നനജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഒത്തുചേരല്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങുന്നതിനുള്ള സൗകര്യവും ഇഫ്താറിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. സൗദി പൗരപ്രമുഖനും സഫാ സ്‌പോഞ്ച് മാനേജിങ് ഡയറക്ടറുമായ അബു അബ്ദുല്‍ അസീസ് മുത്തേരി, അബ്ദുള്ള ഇബ്രാഹിം അല്‍ മുഖീറ എന്നിവരെ ആദരിച്ചു. ഹാഷിം അബ്ബാസ്, സൈഫ് കായംകുളം, റിജോഷ്, ഷൈജു പച്ച, നാസര്‍ കല്ലറ, ഷിബു പത്തനാപുരം, പുഷ്പരാജ്, റാഫി കൊയിലാണ്ടി, അമീര്‍ , മൈമൂന ടീച്ചര്‍, അബ്ദുള്ള വല്ലഞ്ചിറ, ക്ലീറ്റസ്, ബിജു ജോസഫ്, ഹാരിസ് ചോല, ഷമീര്‍ സിയാസ്, സുരേന്ദ്രന്‍, ഷാജു വാലപ്പന്‍,

രവീന്ദ്രന്‍, ജിതിന്‍ മാത്തന്‍, മജീദ് മാനു എന്നിവര്‍ പ്രസംഗിച്ചു. അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, സന്തോഷ് തിരുവല്ല, സാബു പത്തടി, രതീഷ് നാരായണന്‍, ബിജു മടത്തറ, മോഹനന്‍ കരുവാറ്റ, പ്രകാശ് ബാബു വടകര, ബിജു സി എസ്, ബിനീഷ്, ബാബു കണ്ണോത്ത്, ഉമ്മര്‍ പട്ടാമ്പി, അലി, വഹാബ്, അനില്‍ കണ്ണൂര്‍, ലിജോ ജോയ്, സുനില്‍ പൂവത്തിങ്കല്‍, അലവിക്കുട്ടി, നാസര്‍, ഷാജിത് ചോറോട്, ഉമ്മര്‍ അമാനത്ത്, അലി ഷോര്‍ണൂര്‍, മോഹനന്‍ കണ്ണൂര്‍, റഹീം പറക്കോട്, ഹനീഫ മലപ്പുറം, വിജയന്‍ ഓച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സജീര്‍ കല്ലമ്പലം സ്വാഗതവും ട്രഷറര്‍ വര്‍ഗീസ് ആളൂകാരന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top