Sauditimesonline

ponnani
പൊന്നാനി കൂട്ടായ്മ ഇഫ്താര്‍ വിരുന്ന്

സൗദിയില്‍ ഈദുല്‍ ഫിത്തര്‍ വെള്ളിയാഴ്ച; മുപ്പത് നോമ്പും പൂര്‍ത്തിയാക്കി വിശ്വാസികള്‍ പെരുന്നാള്‍ ലഹരിയിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച ആഘോഷിക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കിയാകും ഈദുല്‍ ഫിത്തറിനെ വരവേല്‍ക്കുക. വെള്ളിയാഴ്ച സൂദ്യോദയം കഴിഞ്ഞ് 15 മിനിറ്റിനുശേഷം രാജ്യത്ത് ഈദ് നമസ്‌കാരം നടക്കും.

ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് വെള്ളിയാഴ്ച പെരുന്നാളായി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ അവധി തുടങ്ങിയതോടെ വിപണിയും ഉണര്‍ന്നു. അവധി ദിനങ്ങളില്‍ ഉംറ നിര്‍വ്വഹിക്കാന്‍ പുറപ്പെടുന്നവരുടെ തിരക്കും വര്‍ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top