
റിയാദ്: സഊദി ഭരണാധികാരി സല്മാന് രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ലോകമെമ്പാടുമുള്ള മുസ്ലിംങ്ങള്ക്ക് സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനങ്ങളാകട്ടെ ഈദുല്‍ ഫിത്വര്‍ സമ്മാനിക്കുന്നതെന്ന് ഈദ് സന്ദേശത്തില്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള ഇസ്ലാമിക രാഷ്ട്രത്തലവന്മാര്ക്കും സഊദി ഭരണാധികാരികള്‍ ഈദ് ആശംസകള്‍ അറിയിച്ചു. ഇസ്ലാമിക സമൂഹത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഐശ്വര്യത്തിനും പ്രാര്‍ത്ഥനകള്‍ പങ്കുവെച്ചായിരുന്നു ആശംസ. രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാഹോദര്യവും സഹകരണവും കൂടുതല്‍ ശക്തമാകട്ടെ എന്നും സന്ദേശത്തില്‍ ആശംസിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരും സഊദി രാജാവിനും കിരീടാവകാശിക്കും പെരുന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






