Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ‘സാമ’യുടെ കാവല്‍

റിയാദ്: സഊദി അറേബ്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സെന്‍ട്രല്‍ ബാങ്കായ ‘സാമ’ പുതിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതോടെ രാജ്യത്തെ പേയ്‌മെന്റ് സംവിധാനങ്ങളും അവ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകും.

നിലവിലുണ്ടായിരുന്ന ‘ഓവര്‍സൈറ്റ് ഫ്രെയിംവര്‍ക്ക് ഫോര്‍ പേയ്‌മെന്റ്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റ് സിസ്റ്റംസ്’ എന്ന നിയമത്തിന് പകരമായാണ് പുതിയ മാര്‍ഗ്ഗരേഖ. പേയ്‌മെന്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍, സ്വയം വിലയിരുത്തല്‍ രീതികള്‍, നിരീക്ഷണ മാനദണ്ഡങ്ങള്‍ എന്നിവ പുതിയ മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേയ്‌മെന്റ് സേവന ദാതാക്കളുടെ ഉത്തരവാദിത്തങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും രാജ്യത്തെ നിയമങ്ങള്‍ക്കും അനുസൃതമായി പരിഷ്‌കരിക്കുകയും ചെയ്തു.

രാജ്യത്തെ സാമ്പത്തിക മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ‘സാമ’ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് നടപടി. ഇടപാടുകാരുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകള്‍ തടയാനും മാര്‍ഗ രേഖ സഹായിക്കും. ഇതുവഴി ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വന്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top