Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

മക്ക: ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന കടന്നുകയറ്റവും ആക്രമണങ്ങളും ഇസ്‌ലാമിക ലോകത്തെ പണ്ഡിതരും ഗ്രാന്‍ഡ് മുഫ്തിമാരും അപലപിച്ചു. ജനവാസ മേഖലകളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പണ്ഡിതസഭ വ്യക്തമാക്കിയതായി മുസ്‌ലിം വേള്‍ഡ് ലീഗ് അറിയിച്ചു.

വിശുദ്ധ കഅബയും പ്രവാചക മസ്ജിദും സ്ഥിതി ചെയ്യുന്ന സഊദി അറേബ്യക്കെതിരായ കടന്നുകയറ്റം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും പ്രകോപനങ്ങളെ പ്രതിരോധിക്കുന്നതിനും സഊദിക്ക് പൂര്‍ണ്ണ അവകാശമുണ്ട്. മുസ്ലിം വേള്‍ഡ് ലീഗിന് ലഭിച്ച വിവിധ സന്ദേശങ്ങളില്‍ ഇറാന്റെ നടപടികളോടുള്ള കടുത്ത പ്രതിഷേധം പണ്ഡിതര്‍ വ്യക്തമാക്കി.

സൈനിക സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാത്ത അയല്‍രാജ്യങ്ങള്‍ക്കെതിരെ ഒരു ഇസ്‌ലാമിക രാജ്യം നടത്തുന്ന ആക്രമണം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ആക്രമോത്സുകമായ നീക്കങ്ങളില്‍ നിന്ന് ഇറാന്‍ പിന്തിരിയണം.ഇ ല്ലെങ്കില്‍ ഇസ്‌ലാമിക ലോകത്ത് രാജ്യം ഒറ്റപ്പെടും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇറാന്‍ നേരിടേണ്ടി വരുമെന്നും പണ്ഡിതര്‍ മുന്നറിയിപ്പ് നല്‍കി.

മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് അല്‍ ഇസ്സ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചു. ഇസ്‌ലാമിക രാജ്യങ്ങള്‍ക്കിടയില്‍ വിവേകശൂന്യമായ ആക്രമണങ്ങള്‍ മുന്‍പുണ്ടായിട്ടില്ലെന്നും ഐക്യത്തോടെ ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top