
റിയാദ്: നിയമസഭ തെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കൊരുങ്ങി പ്രവാസികള്‍. ഇതിന്റെ ഭാസമായി റിയാദ് യുഡിഎഫ് കമ്മറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തുന്നു. മാര്‍ച്ച് 27 വെളളി വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ കെഎംസിസി-ഒഐസിസി സെന്‍ട്രല്‍ കമ്മറ്റികള്‍ സംയുക്ത കണ്‍വന്‍ഷന്‍ നടത്തും.

പത്തു വര്‍ഷം ഭരിച്ചു മുടിച്ച എല്‍ഡിഎഫ് ഭരണത്തിന് അറുതി വരുത്തണം. നൂറിലേറെ സീറ്റ് നേടി ടീം യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് നാടിന്റെ പുരോഗതിക്ക് ആവശ്യമാണ്. അതിനായി പ്രവാസ ലോകത്ത് നിന്ന് പരമാവധി വോട്ട് ഉറപ്പിക്കും. വോട്ടുള്ള യുഡിഎഫ് പ്രവര്‍ത്തകരെ പരമാവധി നാട്ടിലെത്തിക്കുന്നതിനും നാട്ടിലുള്ള ബന്ധുമിത്രാദികളെ ഫോണ്‍ വഴി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ക്യാമ്പയിനും ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷനെന്ന് റിയാദ് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ പ്രവാസികളെ അഭിസംബോദന ചെയ്യും. യുഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും യോഗ ത്തില്‍ പങ്കെടുക്കണമെന്ന് കെഎണസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജന. സെക്രട്ടറി ശുഹൈബ് അനങ്ങാങ്ങര, ഒഐസിസി പ്രസിഡന്റ് സലിം കളക്കര, ജന. സെക്രട്ടറി സുരേഷ് ശങ്കര്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






