Sauditimesonline

UDF
റിയാദില്‍ ആലപ്പുഴ, തവനൂര്‍, കെണ്ടോട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദില്‍ എറണാകുളം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദ്: കെഎംസിസി-ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി യുഡിഎഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അലി ആലുവ അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി ജോബി ജോര്‍ജ് ആമുഖ പ്രസംഗം നടത്തി.

കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ പരീത്, ഓഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സുരേഷ് ശങ്കര്‍, ഷംനാദ് കരുനാഗപ്പള്ളി, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത്, ഓഐസിസി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് റിജോ ഡോമിനിക്കോസ്, ഓഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ, ഓഐസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റര്‍ നാദിര്‍ഷ റഹിമാന്‍, ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി അംഗം ലാലു വര്‍കി, കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ ബീരാന്‍, റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ ഉളിയനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രവചന മത്സരം ഗൂഗിള്‍ ഫോം കെഎംസിസി റിയാദ് എറണാകുളം ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ പരീത്, ഓഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍ സ്വാഗതവും കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുജീബ് മൂലയിലാണ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top