
കോഴിക്കോട്: പ്രവാസി സമൂഹത്തോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരെ പ്രതിഷേധത്തിന്റെ തീജ്വാലയായി സൗദി കെ.എം.സി.സിയുടെ പ്രവാസി റാലി.. കോഴിക്കോട് നഗരത്തില്‍ നടന്ന റാലി പ്രവാസ ലോകത്തിന്റെ കരുത്തുറ്റ മുന്നറിയിപ്പായി മാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റണമെന്ന് റാലി ആഹ്വാനം ചെയ്തു.

അവഗണനയ്‌ക്കെതിരെ പ്രവാസി രോഷം അറബിക്കടലിലെ തിരമാലകളെ സാക്ഷിനിര്‍ത്തി പ്രവാസികളുടെ വേദനയും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും വിളിച്ചുപറഞ്ഞ റാലിയില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് നേരെ വാതിലുകള്‍ കൊട്ടിയടച്ച സര്‍ക്കാര്‍ നടപടിയെ റാലി രൂക്ഷമായി വിമര്‍ശിച്ചു. ‘ഇല്ലാ ഇല്ലാ മാപ്പില്ലാ, പ്രവാസികളുടെ മാപ്പില്ല’ എന്ന മുദ്രാവാക്യങ്ങളുമായി മുഷ്ടി ചുരുട്ടിയ പ്രവാസികള്‍ കേരളത്തിന്റെ തെരുവുകളില്‍ വേറിട്ട കാഴ്ചയായി.

മുഖ്യമന്ത്രി ഗള്‍ഫ് നാടുകളില്‍ നേരിട്ടെത്തി നല്‍കിയ വാഗ്ദാനങ്ങള്‍ പാലി പാലിച്ചില്ല. നോര്‍ക്കയുടെ പരാജയവും, ലോക കേരള സഭയുടെ പേരില്‍ നടക്കുന്ന ധൂര്‍ത്തും റാലിയില്‍ ഉയര്‍ന്നു. പ്രവാസി പുനരധിവാസം, വിമാനയാത്രാ പ്രതിസന്ധി, ക്ഷേമനിധിയിലെ അനിശ്ചിതത്വം എന്നിവ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

കോഴിക്കോട് ലീഗ് ഹൗസില്‍ നിന്ന് ആരംഭിച്ച റാലി ബീച്ച് റോഡ് വഴി കുറ്റിച്ചിറയില്‍ സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. വേള്‍ഡ് കെഎംസിസി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, ഖാദര്‍ ചെങ്കള, ലത്തീഫ് തച്ചംപൊയില്‍, ഉസ്മാനലി പാലത്തിങ്ങല്‍, സൈദ് അലി അരീക്കര, അരിമ്പ്ര അബൂബക്കര്‍,കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എസ്.വി അര്‍ശുല്‍ അഹമ്മദ്, സൗത്ത് മണ്ഡലം യു ഡി എഫ് ജനറല്‍ കണ്‍വീനര്‍ എന്‍.സി അബൂബക്കര്‍, വേള്‍ഡ് കെഎംസിസി സെക്രട്ടറി ഷബീര്‍ കാലടി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും വി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ മുജീബ് പൂക്കോട്ടൂര്‍, സിദ്ദീഖ് പാണ്ടികശാല, സി പി ശരീഫ്, ഹാരിസ് പെരുവള്ളൂര്‍ , മൂസ മോങ്ങം, ഗഫൂര്‍ വാവൂര്‍, മുസ്തഫ മലയില്‍, മുഷ്താഖ് പേങ്ങാട്, ഇഖ്ബാല്‍ ആനമങ്ങാട്, റഫീഖ് മഞ്ചേരി, റസാഖ് അണക്കായി , ബാവ താനൂര്‍ ,സിദ്ദീഖ് കോഴിച്ചെന, ലുഖ്മാന്‍ ചേലേമ്പ്ര, ഇബ്രാഹിം കൊല്ലി, റാഫി പയ്യാനക്കല്‍, നജീബ് ചീക്കിലോട് , സമദ് മദീന, സമദ് പെരുമുഖം,ഹുസ്സൈന്‍ പന്നൂര്‍ , ഖാദര്‍ എളേറ്റില്‍, സി കെ മുഹമ്മദ്, അസീസ് കറുത്തേടത്, ഇ കെ ലത്തീഫ്, ഷമീര്‍ ഫറോക്ക് തുടങ്ങി നിരവധി നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






