
സിദ്ദീഖ് കല്ലുപറമ്പന്‍
പ്രസിഡന്റ്, റിയാദ് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി.
പ്രവാസത്തിനിടെ ഏറെക്കാലം തിരഞ്ഞെടുപപ്പ് കാലത്ത് നാട്ടില്‍ സജീവമാകാന്‍ കഴിയാറില്ല. നീണ്ട കാത്തിരിപ്പിനോടുവില്‍ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രചരണ രംഗത്തിറങ്ങാന്‍ കഴിഞ്ഞത് വലിയ നിയോഗമാണ്. കുറച്ചു ദിവസങ്ങളായി തവനൂരിലും ബേപ്പൂരിലും പൊന്നാനിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തില്‍ സജീവമായിരുന്നു. കൂടുതല്‍ ദിവസവും പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലായിരുന്നു ഞാന്‍. ശക്തമായ യുഡിഎഫ് തരംഗം അലയടിക്കുന്നു എന്നത് ജനങ്ങളുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യപ്പെടുന്നു. സമ്പൂര്‍ണ്ണ പരാജയമായിരുന്ന കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. വികസന മുരടിപ്പിനെ കുറിച്ചും സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടീം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ ധാര്‍ഷ്ട്യവും ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. യുഡിഎഫിന്റെ നല്ല കാലത്തിന്റെ തിരിച്ചുവരവ് ജനം ആഗ്രഹിക്കുന്നു.

വിഡി സതീശന്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. അദ്ദേഹത്തോടൊപ്പം പറവൂര്‍ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകകളും മാര്‍ക്കറ്റുകളും പൊതുയിടങ്ങളും കേന്ദ്രീകരിച്ച് വോട്ടര്‍മാരെ നേരില്‍ സന്ദര്‍ശനം നടത്താന്‍ എനിക്ക് കഴിഞ്ഞു. ഓരോ മനുഷ്യരും അദ്ദേഹത്തിന് സുപരിചിതരാണ്. ഓരോരുത്തരെയും പേരെടുത്ത് വിളിച്ചും കുശല അന്വേഷണം നടത്തിയും അദ്ദേഹം മുന്നോട്ട് പോകുന്നു. അദ്ദേഹം നേരിട്ട് കണ്ട് സംസാരിക്കുമ്പോഴും ആരോടും അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് പറവൂരിലെ ജനങ്ങള്‍ക്ക് എന്നെ വിശ്വാസമാണ് എനിക്ക് അവരെയും എന്നാണ്.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ 14 ജില്ലകളിലും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടി നടക്കുമ്പോള്‍ പറവൂരില്‍ അദ്ദേഹത്തിന് വേണ്ടി പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അവിടെയുള്ള യുഡിഎഫ് പ്രവര്‍ത്തകരാണ്. കേരളത്തിന്റെ തലയെടുപ്പുള്ള പ്രതിപക്ഷ നേതാവ്, ഊര്‍ജ്ജസ്വലനും നിലപാടുകളിലെ കര്‍ക്കശക്കാരനുമായ അദ്ദേഹം പറവൂരുകാരുടെ സ്വന്തം വി ഡി ആകുന്നത് നേരിട്ട് കാണാന്‍ കഴിഞ്ഞു.

ഒരു കാര്യം തീര്‍ത്തു പറയാം, കഴിഞ്ഞതവണ ഇരുപത്തി ഒന്നായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പറവൂരില്‍ നിന്ന് വിജയിച്ചത്. ഇപ്രാവശ്യം അത് ഇരുപത്തി അയ്യായിരവും കടക്കും. നൂറിലധികം സീറ്റ് നേടി യുഡിഎഫ് തിരിച്ചു വരും. നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും, ലോകസഭാ തെരഞ്ഞെടുപ്പിലും, തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വിജയ തന്ത്രം ഒരുക്കി മുന്നില്‍ നിന്ന് നയിച്ച വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ അക്ഷമരായി കാത്തിരിക്കുകയാണ് പറവര്‍; ഒപ്പം കേരളവും!
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






