Sauditimesonline

water fountain
120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍

റിയാദില്‍ മഞ്ചേരി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദ്: യുഡിഎഫ് മഞ്ചേരി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ റിയാദ് ബത്ഹയിലെ സബര്‍മതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കെഎംസിസി മഞ്ചേരി നിയോജക മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലി എടപ്പറ്റ അധ്യക്ഷത വഹിച്ചു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അമീര്‍ പട്ടണത്ത് ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ രാഷ്ട്രീയ ദിശയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. ഷാഫി വെട്ടിക്കാട്ടിരി ആമുഖ പ്രസംഗം നിര്‍വഹിച്ചു.

ഒഐസിസി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, കെഎംസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, മഞ്ചേരി മണ്ഡലം കെഎംസിസി പ്രസിഡന്റ് നാസര്‍ പാതിരിക്കോട്, ഒഐസിസി റിയാദ് മീഡിയ കണ്‍വീനര്‍ അഷ്‌റഫ് മേച്ചേരി, ഒഐസിസി സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ബഷീര്‍ കോട്ടക്കല്‍,

കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി സലാം താമരശ്ശേരി, ഫര്‍ഹാന്‍ കാരക്കുന്ന്, മുത്തു പാണ്ടിക്കാട്, മഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി മുജീബ് പൂന്താനം, കെഎംസിസി മഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി ജാഫര്‍ വീമ്പൂര്‍, ഒഐസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ധീന്‍ വെട്ടത്തൂര്‍, നാസര്‍ സി.എം, ഷംസീര്‍ പാലക്കാട് എന്നിവര്‍ പ്രസംഗിച്ചു. മഞ്ചേരി മണ്ഡലം ഒഐസിസി പ്രസിഡന്റ് അക്ബര്‍ ബാദുഷ സ്വാഗതവും അബൂബക്കര്‍ മഞ്ചേരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top