Sauditimesonline

cover ed
'വരളുന്ന ഹൃദയഭൂമിക' പ്രകാശനം ഇന്ന്

‘വരളുന്ന ഹൃദയഭൂമിക’ പ്രകാശനം ഇന്ന്

ദമ്മാം: പ്രവാസി എഴുത്തുകാരി ഡോ. ടെസ്സി റോണിയുടെ കവിതാ സമാഹാരം ‘വരളുന്ന ഹൃദയഭൂമിക’യുടെ പ്രകാശനം ഏപ്രില്‍ 9ന് രാത്രി 8ന് ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ചെറുകഥാ കൃത്ത് ജോസഫ് തെരുവന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. മനീഷ് അഹ്മദിന് നല്‍കിപുസ്തകം പ്രകാശനം ചെയ്യും. കൈരളി ബുക്‌സാണ് പ്രസാധകര്‍.

മനസിന്റെ അഗാധതയില്‍ നിന്ന് ഉത്ഭവിച്ച് നദിപോലെ ഒഴുകുന്ന ചിന്തകളും മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങളുടെ അടയാളപ്പെടുത്തലുമാണ് കവിതകള്‍ പങ്കുവെക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, രാഷ്ട്രീയ, കലാകായിക, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top