Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

റിയാദില്‍ മരിച്ച നിസ്സാമിന്റെ മയ്യിത്ത് നാട്ടില്‍ ഖബറടക്കും

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ ആലപ്പുഴ കായംകുളം കീരിക്കാട് തെക്ക് എന്‍എച് വില്ലയില്‍ നിസ്സാം ഹസ്സന്‍കുഞ്ഞിന്റെ (44) മയ്യിത്ത് ഏപ്രില്‍ 14ന് നാട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം 5.25ന് റിയാദ്-ദല്‍ഹി-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തിലാണ് കൊണ്ടുപോവുക.

15ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന മയ്യിത്ത് എറണാകുളം കെഎംസിസി ഷിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സില്‍ വീട്ടിലെത്തിക്കും. സഹോദരന്‍ നിയാസ് ഹസ്സന്‍ കുഞ്ഞ് അനുഗമിക്കും. ഖബറടക്കം അസര്‍ നമസ്‌കാരാനന്തരം കായംകുളം ഐക്യജംഗ്ഷന് തെക്ക് ചറക്കുളങ്ങര ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.

14ന് രാവിലെ 8.30ന് ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ദുഹര്‍ നമസ്‌കാരാനന്തരം റിയാദ് അമീര്‍ ബന്തര്‍ മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കുമെന്ന് നിയമ നടപടിക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയ കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷാജി പികെയും ജന. സെക്രട്ടറി സിയാദ് കായംകുളവും അറിയിച്ചു.

18 വര്‍ഷമായി റിയാദ് എയര്‍പോര്‍ട്ടില്‍ സൗദി ഗ്രൗണ്ട് സര്‍വ്വീസസ് (എസ്ജിഎസ്) കമ്പനിയില്‍ ഏവിയേഷന്‍ ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടറായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ദ ചികിത്സക്ക് ആശുപത്രിയിലെത്താന്‍ നിര്‍ദേശിച്ച ഏപ്രില്‍ 9നായിരുന്നു മരണം. ഭാര്യ: ജസീല ജലീല്‍, മക്കള്‍: മിന്‍ഹാ, മിസ്ബാ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top