Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

തിരഞ്ഞെടുപ്പ് ഫലപ്രവചനം; 25,000 രൂപ സമ്മാനം

റിയാദ്: മലപ്പുറം വാഴക്കാട് പ്രവാസി കോണ്‍ഗ്രസ് കൂട്ടായ്മ ‘ഗ്ലോബല്‍ ഒഐസിസി വാഴക്കാട്’ സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് പ്രവചന മത്സരം നടത്തുന്നു. വിജയിക്ക് 25,000 രൂപ ക്യാഷ് പ്രൈസ് സമ്മാനിക്കും. ഗ്ലോബല്‍ ഒഐസിസി വാഴക്കാട് ഫെയ്‌സ് ബുക് പേജ് വഴിയാണ് മത്സരം.

യുഡിഎഫ് മുന്നണിയുടെ സീറ്റുകളുടെ എണ്ണം, എല്‍ഡിഎഫില്‍ നിന്നു യുഡിഫ് തിരിച്ചു പിടിക്കുന്ന സീറ്റുകള്‍, ഏറ്റവും കൂടുതല്‍ ഏത് ജില്ലയില്‍ നിന്ന് എന്നിവയാണ് പ്രവചിക്കേണ്ടത്. വോട്ടെണ്ണല്‍ ദിനമായ മെയ് 4ന് രാവിലെ 6 വരെ മത്സരത്തില്‍ പങ്കെടുക്കാമെന്ന് ഗ്ലോബല്‍ ഒഐസിസി വാഴക്കാട് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ഷബീര്‍ അലി ദോഹ, സികെ മന്‍സൂര്‍ ദുബൈ,

ഹര്‍ഷിദ് ചിറ്റന്‍ റിയാദ്, എളമരം ജൈസല്‍ ദോഹ, ശരീഫ് കെപി മസ്‌കറ്റ്, മീഡിയ വിംഗ് അംഗങ്ങളായ റിയാസ് എളമരം ദുബൈ, ശംവില്‍ എളാംകുഴി ദോഹ, ക്യാഷ് പ്രൈസ് സമ്മാനിക്കുന്ന ഒമാനിലെ അനീഷ് കടവില്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top