Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദില്‍ പുതിയ ഇന്ററിം പ്രിന്‍സിപ്പലായി മൈമൂന അബ്ബാസിനെ നിയമിച്ചു. നിലവിലുള്ള പ്രിന്‍സിപ്പല്‍ മീര റഹ്മാന്‍ വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനമെന്ന് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജാദുരൈ സതാനന്ദന്‍ രക്ഷിതാക്കള്‍ക്കയച്ച സര്‍ക്കുലറില്‍ അറിയിച്ചു. നിയമനം ഏപ്രില്‍ 13ന് പ്രാബല്യത്തില്‍ വന്നതായും ഹയര്‍ ബോര്‍ഡ് ഉള്‍പ്പെടെ സ്‌കൂള്‍ അധികാരികളുടെ ഉപദേശപ്രകാരമാണ് നിയമനമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.

ദീര്‍ഘകാലമായി അധ്യാപന രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ് മൈമൂന അബ്ബാസ്. മികച്ച അധ്യാപികക്കുളള ‘ഹിമാക്ഷര’ പുരസ്‌കാരം, ഡിസ്ടിങിഷ്ഡ് ടോസ്റ്റ്മാസറ്റര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവാസി വിഷയങ്ങളിലും പഠന, പാഠ്യേതര വിഷയങ്ങളിലും ഇടപെടുന്ന മൈമൂന അബ്ബാസ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് മികച്ച സംഭാവന നല്‍കാന്‍ കഴിയുന്ന പ്രതിഭാശാലിയായ അധ്യാപികയാണ്.

റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ബാസ് വി.കെ.കെയാണ് ഭര്‍ത്താവ്. മക്കളായ ഫര്‍ഹാന്‍ അബ്ബാസ്, അഫ്‌നാന്‍ അബ്ബാസ് എന്നിവര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top