Sauditimesonline

abdul salam
ഹായിലിന്റെ മണ്ണില്‍ അബ്ദുല്‍ സലാമിന് നിത്യനിദ്ര

ഹായിലിന്റെ മണ്ണില്‍ അബ്ദുല്‍ സലാമിന് നിത്യനിദ്ര

ഹായില്‍: നാല്‍പ്പതാണ്ടിന്റെ പ്രവാസം സമ്മാനിച്ച ഹായില്‍ പ്രവിശ്യയില്‍ തിരുവനന്തപുരം കിളിമാനുര്‍ അബ്ദുല്‍ സലാം (80) അന്തിയുറങ്ങും. പക്ഷാഘാതത്തെ തുടര്‍ന്ന് ഹായില്‍ കിംഗ് ഖാലിദ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നാല്‍പത് വര്‍ഷത്തിലധികമായി ഹായിലിലെ സനഇയ്യയില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ അബ്ദുല്‍ റഹ്മാന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സദിയാന്‍ മഖ്ബറയില്‍ ഖബറടക്കി. സുഹൃത്തുക്കളും സാമുഹിക പ്രവര്‍ത്തകരും ഉല്‍പ്പടെ നിരവധി പേര്‍ സംബന്ധിച്ചു. ഭാര്യ ഫവിലാബീവി, സഫീര്‍, സഫ്‌ന എന്നിവര്‍ മക്കളാണ്. അംജദ് ഖാന്‍, അമീന എനിവര്‍ ജാമാതാക്കളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top