Sauditimesonline

HANEEN 2
പുതുവസ്ത്രം അണിഞ്ഞ് സ്‌കൂളിലേക്ക്; യാത്ര പറഞ്ഞത് സ്വര്‍ഗ്ഗത്തിലേക്ക്, കണ്ണീരിലാഴ്ത്തി ഹനീന്‍ മടങ്ങി

പുതുവസ്ത്രം അണിഞ്ഞ് സ്‌കൂളിലേക്ക്; യാത്ര പറഞ്ഞത് സ്വര്‍ഗ്ഗത്തിലേക്ക്, കണ്ണീരിലാഴ്ത്തി ഹനീന്‍ മടങ്ങി

റിയാദ്: പഠനത്തിലും പാഠ്യേതര മേഖലകളിലും മികവ് പുലര്‍ത്തിയ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹനീന്‍ അബ്ദുസമദ് (15) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് റിയാദ് കിങ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ അഞ്ചിന് പ്ലസ് വണ്‍ ആദ്യ ദിനം യൂണിഫോമണിഞ്ഞ് സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ ഹനീന്‍ വീട്ടില്‍ കുഴഞ്ഞുവീണു. ഉടന്‍ പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി കാമ്പസിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കിടെ ഇന്നലെയാണ് പ്രവാസി സമൂഹത്തെ കണ്ണീരിലാഴ്ത്തിയ അന്ത്യംയാണ് അന്ത്യം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസര്‍ അഡ്വ. പി.കെ. ഹബീബ് റഹ്മാന്റെയും, റിയാദിലെ പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. കെ. ഷയീന്റെയും മകനാണ് ഹനീന്‍. പത്താം ക്ലാസ് പരീക്ഷയ്ക്കുശേഷം പിതാവും സഹോദരനും നാട്ടിലേക്ക് മടങ്ങിയെങ്കിലും ഉമ്മയ്ക്കും അനിയത്തിക്കും കൂട്ടിനായി റിയാദില്‍ തന്നെ തുടരാന്‍ ആഗ്രഹിച്ച ഹനീന്‍ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിലും ഫുട്‌ബോള്‍ കളിയിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഹനീന്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഹാദി അബ്ദുറഹ്മാന്‍, റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹയാ ഹബീബ് എന്നിവരാണ് സഹോദരങ്ങള്‍. ജനാസ റിയാദില്‍ മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് വൈസ് ചെയര്‍മാന്‍ ഷറഫു പുളിക്കല്‍, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട്, ജാഫര്‍ വീംബൂര്‍, സലീം സിയാംകണ്ടം, മുഹമ്മദ് കുട്ടി കുറിയോടം എന്നിവര്‍ നിയമ നടപടി പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top