Sauditimesonline

neet
നീറ്റ് പരീക്ഷ ഇന്ന്: റിയാദില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നീറ്റ് പരീക്ഷ ഇന്ന്: റിയാദില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

റിയാദ്: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-നീറ്റ് ഇന്ന് (മെയ് 5) റിയാദില്‍ നടക്കും. റിയാദ് എക്‌സിറ്റ് 24 റൗദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയിസ് വിഭാഗത്തിലാണ് സഊദി അറേബ്യയിലെ ഏക പരീക്ഷ കേന്ദ്രം. രാവിലെ 11.30 മുതല്‍ 2.30 വരെ പരീക്ഷ നടക്കുമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പരീക്ഷാ കേന്ദ്രം രാവിലെ 08:30ന് തുറക്കും. 11:00ന് ശേഷം എത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാര്‍ഡ്, നിര്‍ദ്ദേശിച്ചിട്ടുള്ള ഫോട്ടോകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ നിര്‍ബന്ധമാണ്. എന്‍.ടി.എ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഡ്രസ് കോഡും മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ കര്‍ശനമായി പാലിക്കണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top