Sauditimesonline

3 GALETIC LOVE
യന്ത്രബുദ്ധിയില്‍ വിരിഞ്ഞ പ്രണയകാവ്യം; 'ഗാലക്റ്റിക് ലൗ്' ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്റ്റര്‍; ഗഫൂര്‍ കൊയിലാണ്ടി പ്രസിഡന്റ്

റിയാദ്: ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസിലെ ചെറീസ് റസ്റ്ററന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. എന്‍ആര്‍കെ മുന്‍ ചെയര്‍മാന്‍ ഉസ്മാന്‍ കോയ കാലിക്കറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ബിഡികെ സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്‌കരന്റെ സ്മരണയ്ക്ക് മുന്നില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

വാര്‍ഷിക റിപ്പോര്‍ട്ട് യോഗo അംഗീകരിച്ചു. 2026-27 വര്‍ഷത്തേക്കുള്ള 27 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. തൊമ്മിച്ചന്‍ കുട്ടനാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ. അബ്ദുല്‍ മജീദ് (റിയാദ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി), ഡോ. ആമിന സെറിന്‍ കെ.പി (ദല്ല ഹോസ്പിറ്റല്‍ നഖില്‍) എന്നിവരാണ് പുതിയ രക്ഷാധികാരികള്‍. ഡോ. അബ്ദുള്‍ അസീസ്, ഡോ. അബ്ദുള്‍ ഖാദര്‍, നിഹാസ് പാനൂര്‍ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. ഗഫൂര്‍ കൊയിലാണ്ടി (പ്രസിഡന്റ്), ബിനു കെ. തോമസ്, അമലേന്ദു (വൈസ് പ്രസിഡന്റുമാര്‍), ഫസല്‍ ചാലാട് (ജനറല്‍ സെക്രട്ടറി), അന്‍സാര്‍ കായംകുളം, അനുരാജ് (ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുല്‍ സലാം തിരൂര്‍ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

സൗദിയിലെ വിവിധ മേഖലകളുടെ കോര്‍ഡിനേറ്റര്‍മാരായി നാസര്‍ തെച്ചി, ഷബീര്‍, ഭാസ്‌കരന്‍ (റിയാദ്), അന്‍സാര്‍, സജില്‍ (ദമാം, അല്‍ ഖോബാര്‍), മാത്യു, ഷാനവാസ്, അരുണ്‍ (യാന്‍ബു), ബാഷ, സുല്‍ഫി (മക്ക), സത്താര്‍ (ഖമീസ് മുഷൈത്, അബഹ), മജീദ് പതിനാറിങ്ങല്‍ (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ നിഹാസ് പാനൂര്‍ സ്വാഗതവും അബ്ദുസ്സലാം തിരൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top