Sauditimesonline

1 wafa photo
ദമ്മാം അന്‍-നദയില്‍ അല്‍ വഫാ ഹൈപ്പര്‍ ഉദ്ഘാടനം

കോഡൂര്‍ കെഎംസിസി വിജയാഘോഷം

റിയാദ്: ഐക്യ ജനാധിപത്യ മുന്നണി കൈവരിച്ച വന്‍ വിജയവും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചരിത്ര ഭൂരിപക്ഷവും ആഘോഷമാക്കി റിയാദ് കോഡൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി. മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോയ യുഡിഎഫിനുള്ള ജനങ്ങളുടെ അംഗീകാരമാണ് ജനവിധിയെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ത്വാഹ കോഡൂരിന്റെ ഖിറാഅത്തോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. കോഡൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി പ്രസിഡന്റ് അമീറലി വലിയാട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പൂഴി ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ശാഫി മാസ്റ്റര്‍ തുവ്വൂര്‍ മുഖ്യപ്രഭാഷണം നടത്തി.

യൂനുസ് കെ.കെ., ജലീല്‍ പുല്‍പ്പറ്റ, യൂനുസ് തോട്ടത്തില്‍, ശുക്കൂര്‍ വടക്കേമണ്ണ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇല്യാസ് കിളിയമണ്ണില്‍, ശിഹാബ് ഉമ്മത്തൂര്‍, നയീം കിളിയമണ്ണില്‍, ജംഷാദ് വലിയാട്, നസീര്‍ പി.പി., നിസാര്‍ വലിയാട്, അസീസ് ഷിഫാ ജസീറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സൈതലവി പെരിങ്ങോട്ടുപുലം സ്വാഗതവും ട്രഷറര്‍ മുഹമ്മദ് പി.പി. നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top