
റിയാദ്: സൗദി ഫുട്‌ബോള്‍ ക്ലബ്ബായ ‘അല്‍ ഹിലാലിന്റെ’ അണ്ടര്‍ 15 വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം കീര്‍ത്തജയെ റിയാദ് ടാക്കീസ് അനുമോദിച്ചു. നീല ജഴ്‌സിയണിഞ്ഞ് റിയാദിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രവാസി മലയാളികള്‍ക്കും അഭിമാനമായി മാറിയ കീര്‍ത്തജ ഇടുക്കി കട്ടപ്പന സ്വദേശിനിയും റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. കായികരംഗത്ത് കീര്‍ത്തജയ്ക്ക് വഴിവിളക്കായ പരിശീലകരെയും മാതാപിതാക്കളെയും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.

റിയാദ് ടാക്കിസ് രക്ഷാധികാരി അലി ആലുവ, പ്രസിഡന്റ് റിജോഷ് കടലുണ്ടി എന്നിവര്‍ ചേര്‍ന്ന് കീര്‍ത്തജയെ പൊന്നാട അണിഞ്ഞ് ആദരിച്ചു. സെക്രട്ടറി അനസ് വള്ളിക്കുന്നം, ട്രഷറര്‍ സോണി ജോസഫ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ഹരി കായംകുളം, കോര്‍ഡിനേറ്റര്‍ ഷൈജു പച്ച, ഷമീര്‍ കല്ലിങ്കല്‍, സജീര്‍ സമദ്, അന്‍വര്‍ യൂനസ് ഇടുക്കി, ഉമറലി അക്ബര്‍, ഹുസൈന്‍ സാപ്പി, അബ്ദുല്‍ റഹ്മാന്‍, ജോസ് മാസ്റ്റര്‍, ജോമി ചെങ്ങന്നൂര്‍, റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് പരിശീലകനും യൂത്ത് സോക്കര്‍ അക്കാദമി അമരക്കാരനുമായ ഇന്റര്‍നാഷണല്‍ മുന്‍ താരം ഷഫീക്ക് ഇസ്മയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അംഗീകാരത്തിനും ആദരവിനും കീര്‍ത്തജ, പിതാവ് വിനോദ്, മാതാവ് സുമിത, സഹോദരന്‍ കാര്‍ത്തിക് എന്നിവര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






