
ജുബൈൽ: കലയും പ്രവാസി കൂട്ടായ്മയും കൈകോർത്തപ്പോൾ ജുബൈലിൽ ഈദ്-ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. നൂപുരധ്വനി ആർട്സ് അക്കാദമിയും സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച “മെഹന്തി ഫെസ്റ്റ് 2026” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സിറ്റിഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന മൈലാഞ്ചി മത്സരത്തിൽ ജുബൈലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ചോളം മത്സരാർത്ഥികൾ മാറ്റുരച്ചു.

നൂപുരധ്വനി ആർട്സ് അക്കാദമിയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ സാംസ്കാരിക, -കലാപരിപാടികളും അരങ്ങേറി. കാണികളുടെ നിറഞ്ഞ കൈയടിയോടെയാണ് നൃത്ത-സംഗീത വിരുന്നിനെ പ്രവാസി സമൂഹം വരവേറ്റത്.
മൈലാഞ്ചി മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായതിൽ, മാർക്കറ്റിങ് മാനേജർ നൗഷാദ് കാപ്പാട്, താജുദ്ദീൻ എന്നിവർ സമ്മാനിച്ചു. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരങ്ങൾ ഗിരീഷ് കെ. ഹരിദാസ്, സഫ്രാസ് എന്നിവർ വിതരണം ചെയ്തു. സഫീന താജുദ്ദീൻ പരിപാടികൾ നിയന്ത്രിച്ചു. ദയാന ആന്റണി, സയിൻ കോയ എന്നിവർ അവതാരകരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






