Sauditimesonline

lulu 01
സൗദി ലുലുവില്‍ അതിവേഗ ഷോപ്പിംഗ്; 'സ്വിഫ്റ്റ്' സ്‌റ്റോറുകള്‍ക്ക് തുടക്കം

ബഹുസ്വരത തകര്‍ത്തവര്‍ക്കുള്ള മറുപടി; തോറ്റിട്ടും ഇടതുപക്ഷം നിലപാട് തിരുത്തുന്നില്ല: പ്രവാസി വെല്‍ഫെയര്‍

റിയാദ്: വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ഹിന്ദുത്വ ശക്തികളോടുള്ള മൃദുസമീപനത്തിനുമുള്ള ജനങ്ങളുടെ ശക്തമായ തിരിച്ചടിയാണ് കേരളത്തില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയമെന്ന് പ്രവാസി വെല്‍ഫെയര്‍ റിയാദില്‍ സംഘടിപ്പിച്ച ‘ജനവിധി 2026’ പൊതുയോഗം വിലയിരുത്തി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഓണ്‍ലൈനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ മനുഷ്യരെ മുഖവിലക്കെടുക്കാത്ത കെ-റെയില്‍ പോലെയുള്ള വികസന പദ്ധതികളും, വര്‍ഗീയത മാത്രം പറയുന്നവരെ നവോത്ഥാന നായകരാക്കി കാറില്‍ കയറ്റുന്ന നിലപാടും ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് റസാഖ് പാലേരി പറഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം നിരുത്തരവാദപരമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ്, ബിജെപി ശക്തികള്‍ക്കെതിരെ ശക്തമായ ആശയ പ്രതിരോധം തീര്‍ക്കേണ്ടവരാണ് ഇടതുപക്ഷം. എന്നാല്‍ കേരളത്തിലെ ബഹുസ്വരതയെ തകര്‍ക്കും വിധം പെരുമാറിയതാണ് അവരുടെ പരാജയം എളുപ്പമാക്കിയതെന്ന് പ്രവാസി കേന്ദ്ര കമ്മിറ്റിയംഗം അംജദ് അലി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു.

നാഷണല്‍ കമ്മിറ്റിയംഗം അഷ്‌റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും നിലപാടുകള്‍ തിരുത്താന്‍ ഇടതുപക്ഷം തയാറാകുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, കെഎംസിസി പ്രതിനിധി ഷാഫി കരുവാരക്കുണ്ട്, ഒഐസിസി നേതാക്കളായ അഡ്വ. എല്‍കെ അജിത്, അബ്ദുല്ല വല്ലാഞ്ചിറ എന്നിവര്‍ അഭിപ്രായപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി എം.പി. ഷഹ്ദാന്‍ സ്വാഗതവും ബാരിഷ് നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ അഡ്വ. ജമാല്‍, ലബീബ് മാറഞ്ചേരി, അഫ്‌സല്‍ ഹുസൈന്‍, അബ്ദുറഹ്മാന്‍ മൗണ്ടു, ഷമീര്‍ മേലേതില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top