Sauditimesonline

1 alif
ക്യാമ്പസില്‍ ഹരിതവസന്തം; പരിസ്ഥിതി ദിനത്തില്‍ മാതൃകയായി അലിഫ് സ്‌കൂള്‍

നിര്‍മിത ബുദ്ധി മനുഷ്യന് പകരമാകില്ല; ആശയും ആശങ്കയും പങ്കുവെച്ച് കേളി സെമിനാര്‍

റിയാദ്: നിര്‍മിത ബുദ്ധിയുടെ അനിയന്ത്രിതമായ വളര്‍ച്ച മനുഷ്യജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമ്പോഴും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കേളി സെമിനാര്‍. എഐ മൂലം ഉണ്ടാകാനിടയുള്ള തൊഴില്‍ നഷ്ടം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, വ്യാജവിവരങ്ങളുടെ വ്യാപനം എന്നിവ ഗൗരവത്തോടെ കാണണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
കേളി കലാസാംസ്‌കാരിക വേദി റൗദ ഏരിയ സാംസ്‌കാരിക വിഭാഗവും കേളി സൈബര്‍ വിംഗും സംയുക്തമായി സ്വാദ് ഓഡിറ്റോറിയത്തിലാണ് ‘നിര്‍മിത ബുദ്ധിയുടെ യുഗം-ആശയും ആശങ്കയും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗം നൗഫല്‍ പൂവക്കുറിശ്ശി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ സാങ്കേതികവിദ്യകളെ ഭയപ്പെടേണ്ടതില്ലെന്നും, എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും വേണം ഇവയെ സമീപിക്കാനെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ എഐ സാങ്കേതികവിദ്യയ്ക്ക് ഒരിക്കലും മനുഷ്യന്റെ സര്‍ഗാത്മകതയ്‌ക്കോ വിമര്‍ശനാത്മക ചിന്തയ്‌ക്കോ പകരമാകാനാകില്ലെന്ന് വിലയിരുത്തി. സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ സാമൂഹികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം അനിവാര്യമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. റൗദ ഏരിയ രക്ഷാധികാരി സമിതി അംഗം ജോമോന്‍ സ്റ്റീഫന്‍ മോഡറേറ്ററായിരുന്നു. ഭാവിയിലെ സാധ്യതകള്‍, തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍, സാമൂഹിക ജീവിതത്തിലെ സ്വാധീനം എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്തു.

കേന്ദ്ര ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, ജോയിന്റ് ട്രഷറര്‍ സിംനേഷ്, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍, റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവില്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, നൗഫല്‍, സജീവ്, കൃഷ്ണന്‍കുട്ടി, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ബിജി തോമസ്, കേന്ദ്ര സാംസ്‌കാരിക വിഭാഗം വൈസ് ചെയര്‍മാന്‍ മൂസ കൊമ്പന്‍, മാധ്യമ വിഭാഗം ചെയര്‍മാന്‍ ഫൈസല്‍ കൊണ്ടോട്ടി, സൈബര്‍ വിംഗ് ചെയര്‍മാന്‍ സുബിന്‍, ചില്ല കോഓര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍, ഏരിയ പ്രസിഡന്റ് സലിം പി.പി., കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗം അനസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റൗദ ഏരിയ സെക്രട്ടറി ഷാജി കെ.കെ. സ്വാഗതവും ഏരിയ സാംസ്‌കാരിക കണ്‍വീനര്‍ മുഹമ്മദ് ഷെഫീഖ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top