Sauditimesonline

2 manalthatt
ബിജു പി. നീലീശ്വരത്തിന്റെ 'മണല്‍ത്തട്ട്' പ്രകാശനം

സലിം കുമാറിനും ഐ. സമീലിനും വിട; അനുശോചിച്ച് പ്രവാസി വെല്‍ഫെയര്‍

റിയാദ്: ദേശീയ പുരസ്‌കാര ജേതാവ് സലിം കുമാര്‍, മാധ്യമപ്രവര്‍ത്തകനും ചരിത്ര ഗവേഷകനുമായ ഐ. സമീല്‍ എന്നിവരുടെ നിര്യാണത്തില്‍ പ്രവാസി വെല്‍ഫെയര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടനായിരുന്നു സലിം കുമാറെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മിമിക്രി വേദികളിലൂടെ മലയാള സിനിമയിലെ മികച്ച ഹാസ്യസാമ്രാട്ടായി മാറിയ അദ്ദേഹം, ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി. ചിരിയും ചിന്തയും ഉണര്‍ത്തിയ കഥാപാത്രങ്ങള്‍ക്കൊപ്പം വ്യക്തമായ രാഷ്ട്രീയ, സാമൂഹിക നിലപാടുകള്‍ കൂടിയുണ്ടായിരുന്ന സലിം കുമാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് പ്രവാസി വെല്‍ഫെയര്‍ വിലയിരുത്തി.

സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന കാലത്ത് പ്രവാസി വെല്‍ഫെയിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഐ. സമീല്‍. പത്രപ്രവര്‍ത്തകന്റെയും അര്‍പ്പണബോധമുള്ള ഗവേഷകന്റെയും വലിയൊരു വിടവാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്. കൃത്യമായ നിലപാടുകളിലൂടെയും എഴുത്തിലൂടെയും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ ഐ. സമീലിന് കഴിഞ്ഞിരുന്നു. ഇരുവരുടെയും വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രവാസി വെല്‍ഫെയര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top