
റിയാദ്: ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന 23-ാമത് ഫിഫ ലോകകപ്പിന്റെ ആവേശം പ്രവാസികളിലേക്ക് എത്തിക്കാന്‍ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബിഗ് സ്‌ക്രീന്‍ ഒരുങ്ങുന്നു. റിയാദ് ടാക്കിസുമായി സഹകരിച്ച് ഹരാജിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് അങ്കണത്തിലാണ് ‘ബിഗ് സ്‌ക്രീന്‍ ഫുട്‌ബോള്‍ വൈബ് ഓണ്‍-2026’ സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഉദ്ഘാടന ദിനമായ ജൂണ്‍ 11 വ്യാഴം വൈകുന്നേരം 7.30ന് വിവിധ കലാപരിപാടികളോടെ പ്രദര്‍ശനം ആരംഭിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് കാണികള്‍ക്കായി വിവിധ മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 11 മുതല്‍ ജൂലൈ 19ല്‍ നടക്കുന്ന ഫൈനല്‍ മത്സരം വരെ എല്ലാ കളികളും വലിയ സ്‌ക്രീനില്‍ തത്സമയം കാണാന്‍ സൗകര്യമുണ്ടാകും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മുതല്‍ കാണികള്‍ക്കായി പ്രത്യേക ലോകകപ്പ് പ്രവചന മത്സരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






