Sauditimesonline

icf
ഐസിഎഫ് 'എഡ്‌ഗ്ലോ 2026' വിദ്യാഭ്യാസ പുരസ്‌കാര വിതരണം നാളെ

ഐസിഎഫ് ‘എഡ്‌ഗ്ലോ 2026’ വിദ്യാഭ്യാസ പുരസ്‌കാര വിതരണം നാളെ

റിയാദ്: സിബിഎസ്ഇ, കേരള ബോര്‍ഡ് പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ആദരിക്കുന്നു. റിയാദ് റീജിയന്‍ ഏര്‍പ്പെടുത്തിയ ‘എഡ്‌ഗ്ലോ 2026’ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് നാളെ ബത്ഹയിലെ ഡിപാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7ന് വിതരണം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പുരസ്‌കാര സമര്‍പ്പണം. വിവിധ സ്‌കൂളുകളിലെ അപേക്ഷകളില്‍നിന്ന് തിരഞ്ഞെടുത്ത 69 പ്രതിഭകള്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. റിയാദിലെ വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

പ്രവാസലോകത്തെ പുതിയ തലമുറയ്ക്ക് ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശവും ഉപരിപഠനത്തിന് പ്രചോദനവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിഎഫ് വര്‍ഷംതോറും അവാര്‍ഡുകള്‍ നല്‍കുന്നത്.
സൗദി ദേശീയതലത്തില്‍ ഉന്നതവിജയം നേടിയ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കായി ഐസിഎഫ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ ‘നൂറുല്‍ ഉലമ സ്‌പെഷ്യല്‍ എജ്യു അവാര്‍ഡി’ന് റിയാദില്‍ നിന്നു അര്‍ഹരായ വിദ്യാര്‍ഥികളുടെ നാമനിര്‍ദേശങ്ങളും ചടങ്ങില്‍ നടക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top