Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ഷാഹുല്‍ ഹമീദിന്റെ മയ്യിത്ത് ഞായറാഴ്ച ഖബറടക്കും

അല്‍ഖര്‍ജ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കോട്ടയം എടകുന്നം ചോറ്റി പുതുപറമ്പില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ (ഷാമോന്‍-50) മയ്യിത്ത് ഞായറാഴ്ച ഖബറടക്കും. ജോലിസ്ഥലത്ത് 24 ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യാഴാഴ്ച രാത്രി ദിലം ജനറല്‍ ഹോസ്പിറ്റലില്‍ നിന്നു റിയാദ് ശുമേസി ആസ്പത്രിയിലേക്ക് മാറ്റിയ മയ്യിത്ത് എംബാം നടപടികള്‍ പൂര്‍ത്തിയാക്കി വെളളി ഉച്ചയോടെ റിയാദ് കിംഗ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചു. ശനി രാവിലെ 11ന് റിയാദില്‍ നിന്നുള്ള സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് കൊച്ചിയിലേക്ക് കൊണ്ടുപോകും. ഞായര്‍ രാവിലെ പാറത്തോട് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും. അല്‍ഖര്‍ജ് കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍ റാഷിദ് കാപുങ്ങലിന്റെ നേതൃത്വത്തിലാണ് മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

25 വര്‍ഷമായി ദിലത്തില്‍ പ്രവാസിയായിരുന്നു ശാഹുല്‍ ഹമീദ്. അഞ്ച് വര്‍ഷം നാട്ടില്‍ കഴിഞ്ഞ ശേഷമാണ് പത്ത് മാസം മുന്‍പ് വീണ്ടും തിരിച്ചെത്തി. മുഹമ്മദ് പി.സി ആണ് പിതാവ്. മാതാവ്: നസീമ ബീവി. ഭാര്യ: റമീസ. മക്കള്‍: യഹ്‌യ, ഫഹദ്. ഷാഹുല്‍ ഹമീദിന്റെ വിയോഗത്തില്‍ ഒഐസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തില്‍ അനുശോചനം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top