Sauditimesonline

5 SHIFA MALAYALEE
ഷിഫ മലയാളി സമാജം ചികില്‍സാ, വിവാഹ ധനസഹായ വിതരണം

ഷിഫ മലയാളി സമാജം ചികില്‍സാ, വിവാഹ ധനസഹായ വിതരണം

റിയാദ്: ഷിഫയിലെ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളുടെ കൂട്ടായ്മ ഷിഫ മലയാളി സമാജം (എസ്.എം.എസ്) അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായം വിതരണം ചെയ്തു. കുടുംബ ചികിത്സാസഹായം തിരുവല്ല സ്വദേശി ബിജു, കണ്ണൂര്‍ സ്വദേശി മോഹനന്‍ എന്നിവര്‍ക്കു കൈമാറി. പെണ്‍മക്കളുടെ വിവാഹസഹായ പദ്ധതി പ്രകാരം തിരുവനന്തപുരം സ്വദേശി അബ്ദുല്ലത്തീഫിനുള്ള ധനസഹായവും വിതരണം ചെയ്തു.

പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി ബിജു മടത്തറ, ട്രഷറര്‍ ബാബു കണ്ണോത്ത്, സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, ഉമ്മര്‍ അമാനത്ത്, മധു വര്‍ക്കല, അലി മക്കാ സ്‌റ്റോര്‍, പ്രകാശ് ബാബു വടകര, രതീഷ് നാരായണന്‍, ബിനീഷ് തിരുവല്ല, അജിതകുമാര്‍, ഷജീര്‍ കല്ലമ്പലം, രജീഷ് ആറളം, ബിജു സി.എസ്, മോഹനന്‍ കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top