
റിയാദ്: പ്രവാസി മലയാളികള്‍ക്കിടയില്‍ ധാര്‍മ്മിക സന്ദേശ പ്രചാരണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിനായി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ (കെ.എന്‍.എം) സഊദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച മധ്യമേഖലാ കണ്‍വെന്‍ഷന്‍ റിയാദില്‍ സമാപിച്ചു. ഇസ്ലാഹീ സെന്ററില്‍ നടന്ന സംഗമം നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ ഉദ്ഘാടനം ചെയ്തു.

1980 മുതല്‍ സഊദിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹീ സെന്ററുകള്‍ പ്രവാസി സമൂഹത്തില്‍ വലിയ ഗുണപരമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ സഹായഹസ്തമാകാന്‍ സെന്ററുകള്‍ കൃത്യമായ ആസൂത്രണത്തോടെ മുന്‍പന്തിയിലുണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബത്ഹ ജംഇയ്യത്തുദ്ദഅ്‌വ സെന്റര്‍ ഡയറക്ടര്‍ ശൈഖ് ഖാലിദ് അല്‍ജഅ്‌റാന്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിവിധ പഠന ക്ലാസുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി. ‘തൗഹീദീ പ്രസ്ഥാനത്തിന്റെ നേതൃത്വവും സമീപനവും’ എന്ന വിഷയം ദേശീയ സമിതി ജനറല്‍ സെക്രട്ടറി മുഹമ്മദ് കബീര്‍ സലഫിയും, ‘പ്രവാസ യുവതയുടെ പ്രബോധന ബാധ്യതകള്‍’ എന്ന വിഷയം അല്‍കോബാര്‍ ഹിദായ ജാലിയാത്ത് പ്രബോധകന്‍ അജ്മല്‍ മദനിയും നയിച്ചു. ‘ലിബറല്‍ ചിന്തകളിലെ ചതിക്കുഴികള്‍’ എന്ന വിഷയത്തില്‍ റിയാദ് ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ബുസ്താനി സംസാരിച്ചു. ലഹരി മാഫിയക്കെതിരെയുള്ള കേരള സര്‍ക്കാരിന്റെ ‘തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട്’ കാമ്പെയ്‌ന് സംഗമം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

റിയാദ് സലഫി മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റൗള, മലാസ്, അസീസിയ്യ, ഒലയ്യ, ബത്ഹ, സുമേശി, റിയാക്, കര്‍ണാടക സലഫി അസോസിയേഷന്‍ എന്നീ യൂണിറ്റുകളിലെ എക്‌സിക്യുട്ടീവ് അംഗങ്ങളും, എം.ജി.എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി, എം.ജി.എം സ്റ്റുഡന്റ്‌സ് വിങ്, റിയാദ് എം.എസ്.എം പോഷക സംഘടനാ നേതാക്കളും പങ്കെടുത്തു.
മൗലവി മുഹമ്മദ് കുട്ടി കടന്നമണ്ണ, അമീഷ് സ്വലാഹി, ശഹബാസ് എം.ഡി പുളിക്കല്‍, ആസിഫ് കണ്ണിയന്‍, ശംസീര്‍, ഫൈസല്‍ കുനിയില്‍, അബ്ദുറസാഖ്, ഫാഇസ് മുട്ടില്‍, സാജിദ് കൊച്ചി, മൂസ തലപ്പാടി, ജുന ആസിഫ് ചുങ്കത്തറ, സലീം പറമ്പില്‍ പീടിക, അനീസ് ചുഴലി, സിയാദ് അബ്ദുറഹ്മാന്‍ ആലപ്പുഴ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ സമിതി സെക്രട്ടേറിയറ്റ് അംഗം അബ്ദുറസാഖ് സ്വലാഹി അധ്യക്ഷത വഹിച്ചു. മുജീബ് അലി തൊടികപ്പുലം സ്വാഗതവും അബ്ദുസ്സലാം ബുസ്താനി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






