
റിയാദ്: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘എഡ്‌ഗ്ലോ-2026’ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നൂറിലധികം വിദ്യാര്‍ത്ഥി പ്രതിഭകള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുസ്തഫ മാസ്റ്റര്‍ പരിപാിെ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി അനന്തമായ സാധ്യതകളാണ് തുറക്കപ്പെടുന്നതെന്നും കുട്ടികളുടെ നൈപുണ്യ വികസനത്തിന് രക്ഷിതാക്കള്‍ വലിയ പിന്തുണ നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എണ്ണമറ്റ അവസരങ്ങളിലേക്ക് വഴിതുറക്കുന്ന മികച്ച തുടര്‍വിദ്യാഭ്യാസ കോഴ്‌സുകള്‍ കൃത്യമായി തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. അബ്ദുല്‍ അസീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാസലഹരികള്‍ മാത്രമല്ല, പുതിയ കാലത്ത് ഇന്റര്‍നെറ്റ് അഡിക്ഷനും വിദ്യാര്‍ത്ഥി തലമുറയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇതിനെതിരെ സമൂഹവും കുടുംബങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.എഫ് റിയാദ് റീജിയന്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫിയുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. എച്ച്.ആര്‍.ഡി പ്രസിഡന്റ് ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റര്‍, ലുഖ്മാന്‍ പാഴൂര്‍, ഉമര്‍ മുസ്‌ലിയാര്‍ പന്നിയൂര്‍, അബ്ദുസ്സലാം പാമ്പുരുത്തി, അഷ്‌റഫ് അലി, ശുകൂര്‍ മടക്കര, ഇബ്രാഹിം കരീം, ബഷീര്‍ മിസ്ബാഹി, മജീദ് താനാളൂര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. നോളജ് സെക്രട്ടറി അസീസ് പാലൂര്‍ സ്വാഗതവും ഐ.സി.എഫ് റിയാദ് റീജിയന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






