Sauditimesonline

edu
ദേശീയ വിദ്യാഭ്യാസ നയം: ആശങ്കകള്‍ ചര്‍ച്ച ചെയ്തു പ്രവാസി സംഗമം

ദേശീയ വിദ്യാഭ്യാസ നയം: ആശങ്കകള്‍ ചര്‍ച്ച ചെയ്തു പ്രവാസി സംഗമം

ദമ്മാം: പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രവാസി വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന ആശങ്കകളും പ്രവേശന പരീക്ഷകളിലെ പ്രതിസന്ധികളും ചര്‍ച്ച ചെയ്തു പ്രവാസി വെല്‍ഫെയര്‍ ദമ്മാം. സിബിഎസ്ഇ മൂല്യനിര്‍ണ്ണയത്തിലുണ്ടായ ഗുരുതര വീഴ്ചകള്‍ പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണമെന്നും സംഗമം ആഹ്വാനം ചെയ്തു.

പന്ത്രണ്ടാം ക്ലാസിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന പശ്ചാത്തലത്തില്‍, ഭാവിയില്‍ ഇത്തരം പ്രവണതകള്‍ തടയാന്‍ സുതാര്യമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ഐടി വിദഗ്ദ്ധനും സിജി ഇന്റര്‍നാഷണല്‍ റിസോഴ്‌സ് പേഴ്‌സണുമായ റഷീദ് ഉമര്‍ മോഡറേറ്ററായിരുന്നു. ഫൗമിയ ഹനീഷ്, ആമിന അബ്ദുല്‍ റസാഖ്, റുബീന, മജ്ബൂറ വി.എം (സിജി), അര്‍ഷദ് വി.എം, പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷബീര്‍ ചാത്തമംഗലം, പ്രൊവിന്‍ഷ്യല്‍ പ്രസിഡന്റ് അബ്ദുറഹീം തിരൂര്‍ക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജീയണല്‍ എറണാകുളം-തൃശൂര്‍ ജില്ലാ കമ്മിറ്റി ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, വിദ്യാഭ്യാസ, ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. സമീയുള്ള കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. റയ്യാന്‍ റസല്‍ സ്വാഗതവും അനീസ മെഹബൂബ് നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഷോബി ഷാജു, ഹാരിസ് കൊച്ചി, മെഹബൂബ്, ഷാജു പടിയത്ത്, സിദ്ദീഖ് ആലുവ, സല്‍മ സമീയുള്ള, അഷ്‌കര്‍ ഖനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top