Sauditimesonline

accident st
മകളുടെ എംബിബിഎസ് പ്രവേശനത്തിനെത്തി, ഒടുവില്‍ വിധി തട്ടിയെടുത്തു; ഉമ്മയ്ക്കും മകള്‍ക്കും ത്വാഇഫില്‍ അന്ത്യനിദ്ര

റിയാദ് ഇസ്‌ലാഹി സെന്റര്‍ ‘ഈലാഫ് ഫാമിലി മീറ്റ്’: ബത്ഹ യൂണിറ്റിന് കന്നിക്കിരീടം

റിയാദ്: പ്രവാസി കുടുംബങ്ങള്‍ക്ക് ആവേശം സമ്മാനിച്ച് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ‘ഈലാഫ് ഫാമിലി മീറ്റ്-2026’ സമാപിച്ചു. എക്‌സിറ്റ് 18ലെ ദുറത് മനാഹ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ബത്ഹ ജാലിയാത്ത് മേധാവി ശൈഖ് സ്വാലിഹ് ബിന്‍ സൗദ് അല്‍ സൂമാന്‍ ഉദ്ഘാടനം ചെയ്തു. റിയാദിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങളും പ്രവര്‍ത്തകരും പങ്കെടാളികളായി.

ശൈഖ് മുഹമ്മദ് ബിന്‍ ബാസ്, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അഡ്വ. അബ്ദുല്‍ ജലീല്‍, നൗഷാദ് കോഴിക്കോട്, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുജീബ് തൊടികപ്പുലം എന്നിവര്‍ പ്രസംഗിച്ചു. ബത്ഹ, മലസ്, റൗദ, ശുമേസി, അസീസിയ, മംഗ്ലൂര്‍ യൂണിറ്റുകള്‍ മാറ്റുരച്ച കലാകായിക മത്സരങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ പോയിന്റുകള്‍ നേടി ബത്ഹ യൂണിറ്റ് ‘ഈലാഫ്’ കന്നിക്കിരീടം സ്വന്തമാക്കി. മലസ് യൂണിറ്റാണ് റണ്ണേഴ്‌സ് അപ്പ്.

പ്രസംഗം, സംഘഗാനം തുടങ്ങിയ കലാമത്സരങ്ങളും ഫുട്‌ബോള്‍, വടംവലി, റിലേ തുടങ്ങിയ കായിക ഇനങ്ങളും സംഗമത്തിന് ആവേശം പകര്‍ന്നു. സ്ത്രീകള്‍ക്കായി എം.ജി.എം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക മത്സരങ്ങളും അരങ്ങേറി.

അബ്ദുറസാഖ് എടക്കര, സാജിദ് കൊച്ചി, ഇക്ബാല്‍ വേങ്ങര, ഹനീഫ് മാസ്റ്റര്‍, മുജീബ് ഒതായി, സിബ്ഗത്തുള്ള, മൂസ തലപ്പാടി, ഉമര്‍ ഖാന്‍, അഷ്‌റഫ് മംഗലാപുരം, റഷീദ് വടക്കന്‍, മാസിന്‍, അബ്ദുനാസര്‍ മണ്ണാര്‍ക്കാട്, ഫിറോസ്, ഫറാസ്, ബാസില്‍ പുളിക്കല്‍, വാജിദ് ചെറുമുക്ക്, ഹാഷിം ആലപ്പുഴ, മിദ്‌ലാജ് സ്വലാഹി, അബ്ദുല്‍ ഗഫൂര്‍, മുജീബ് ഇരുമ്പുഴി, ആത്തിഫ് ബുഖാരി, അഫ്‌സല്‍ സ്വലാഹി, ഫര്‍ഹാന്‍ ഇസ്‌ലാഹി, വാജിദ് കരിപ്പൂര്‍, ഫര്‍ഹാന്‍ കാരക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top