Sauditimesonline

chinese-tourist
സൗദിയിലേക്ക് പറക്കാം, വിസയും ഹോട്ടലും ഒറ്റ ക്ലിക്കില്‍; ഇന്ത്യക്കാര്‍ക്ക് ബമ്പര്‍ ഓഫര്‍!

വിന്‍സെന്റ് ചിറ്റക്കരയ്ക്ക് യാത്രയയപ്പ്

റിയാദ്: മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന വിന്‍സെന്റ് ചിറ്റക്കരയ്ക്ക് ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയാണ്. റിയാദ് നെസ്മ കമ്പനിയില്‍ പര്‍ച്ചേസ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഒഐസിസി തൃശൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗമായി സാമൂഹിക രംഗത്തും സജീവമായിരുന്നു.

മലാസിലെ ചെറീസ് റസ്റ്ററന്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട് അധ്യക്ഷത വഹിച്ചു. ഒഐസിസി നേതാക്കളായ മാള മുഹിയുദ്ദീന്‍ ഹാജി, യഹിയ കൊടുങ്ങല്ലൂര്‍, രാജു തൃശൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് നാസര്‍ വലപ്പാടും സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കറും ചേര്‍ന്നു സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ സ്വാഗതവും ട്രഷറര്‍ രാജേഷ് ഉണ്ണിയേട്ടന്‍ നന്ദിയും പറഞ്ഞു. ഇബ്രാഹിം ചേലക്കര, മുസ്തഫ പുനലത്ത് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top