
റിയാദ്: നാടും വീടും വിട്ട് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുമ്പോഴും മലയാളി പ്രവാസിയുടെ നെഞ്ചിലെ ഫുട്‌ബോള്‍ ഭ്രാന്തിന് ഒട്ടും കുറവില്ലെന്ന് തെളിയിക്കുകയാണ് റിയാദിലെ കാഴ്ചകള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശപ്പൂരത്തിന് തിരിതെളിയിച്ച മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌റ്റെക്കയിലെ ആദ്യ വിസില്‍ മുതല്‍ ന്യൂയോര്‍ക്ക് ന്യൂജഴ്‌സി സ്‌റ്റേഡിയത്തിലെ കലാശപ്പോരാട്ടം വരെ പ്രവാസ ലോകത്തെ കളിപ്രേമികള്‍ക്കായി റിയാദ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയ ‘അല്‍ മദീന-റിയാദ് ടാക്കീസ് തത്സമയ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം-ലോകകപ്പ് വൈബ് ഓണ്‍ 2026’ന് ആവേശോജ്ജ്വല സമാപനം.

നാട്ടിന്‍പുറത്തെ ക്ലബ്ബ് അന്തരീക്ഷം അതേപടി പുനഃസൃഷ്ടിച്ച വേദിയില്‍ അര്‍ധരാത്രിയിലും റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രിയ ടീമുകളുടെ ജേഴ്‌സിയണിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. കാണികള്‍ക്ക് കുടിവെള്ളവും ചായയും ലഘുഭക്ഷണവും ഒരുക്കിയാണ് വിവിധ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഫുട്‌ബോള്‍ പ്രേമികളെ സ്വീകരിച്ചത്. പ്രവാസത്തിന്റെ വിരസതകളെ കാല്‍പ്പന്തിന്റെ മാന്ത്രികത കൊണ്ട് മറികടക്കാന്‍ കൊടികളേന്തിയും ആരവങ്ങള്‍ മുഴക്കിയും കാണികള്‍ തിമിര്‍ത്താടി.
നാല്പത് ദിവസം നീണ്ടുനിന്ന വിശ്വമാമാങ്കത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ സമ്മാനങ്ങള്‍ നേടി. ക്വിസ് മത്സരങ്ങള്‍ സജിന്‍ നിഷാന്‍, ഉമറലി അക്ബര്‍, റിജോഷ് കടലുണ്ടി, സജീര്‍ സമദ് എന്നിവര്‍ നിയന്ത്രിച്ചു. മത്സരങ്ങളില്‍ സഹകരിച്ച മുഴുവന്‍ കായികപ്രേമികള്‍ക്കും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

അല്‍ മദീന പ്രതിനിധികളായ റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത്, ശിഹാബ് കൊടിയത്തൂര്‍, ഫാറൂഖ് കൊവല്‍, ഖാലിദ് വല്ലിയോട്, റഷീദ് എ. ആര്‍, ബാസില്‍, ദൃശ്യ, ഷാനു മുഹമ്മദ്, ഹാരിസ് ചോല എന്നിവരും സഹ പ്രായോജകരായ സലാം ടി.വി.എസ് (ഷംനാന്‍), എം.എഫ്.എഫ്.സി ബ്രോസ്റ്റഡ് (ജിത്തു), സോന ഗോള്‍ഡ് (ഷാന്‍), നേഴ്‌സ് ഹെല്‍പ് ലൈന്‍ (ബിനോയി), നൂറ സ്പീഡ് കാര്‍ഗോ (റാഷി), ഫോണ്‍ ഹൗസ് (ജാസി), റോസൈസ് വാച്ച് (ഉസ്മാന്‍), ജെ.ക്യു മൊബൈല്‍സ് (ജുനൈദ്), ഫേവറിറ്റ് വാച്ച് (അന്‍സാര്‍), അമീന്‍ ട്രാവല്‍സ് എന്നിവരും പരിപാടിയുടെ ഭാഗമായി.
റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി, സെക്രട്ടറി അനസ് വള്ളികുന്നം, ട്രഷറര്‍ സോണി ജോസഫ്, ഭാരവാഹികളായ അലി ആലുവ, ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, ഷൈജു പച്ച, സനു മാവേലിക്കര, സജീര്‍ സമദ്, എല്‍ദോ വയനാട്, അന്‍വര്‍ യൂനുസ്, സിജു ബഷീര്‍, ബഷീര്‍ കരോളം, ഷമീര്‍ കല്ലിങ്കല്‍, വരുണ്‍ പി. വി, ലുബൈബ് ഇ. കെ, ആസിഫ് തങ്ങള്‍, ഹുസൈന്‍ സാപ്പി, ഇബ്രാഹിം, ഫൈസല്‍ തലശ്ശേരി, ബാബു കണ്ണോത്ത്, രതീഷ് നാരായണന്‍, സൈദാലി, ഷഫീഖ് വലിയ, ജംഷി കാലിക്കറ്റ്, സുനില്‍ ബാബു എടവണ്ണ, വിജയകുമാര്‍ കായംകുളം, പ്രസീദ് തൈക്കൂട്ടത്തില്‍, നൗഫല്‍ സുലൈമാന്‍, റമീസ്, ശിഹാബ്, നാസര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






