
റിയാദ്: നവോദയ കേന്ദ്രകമ്മിറ്റി അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ റസ്സല്‍ മഠത്തിപ്പറമ്പിലിന് നവോദയ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ് റസ്സല്‍. യോഗം സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിക്രമലാല്‍ അധ്യക്ഷത വഹിച്ചു.

രവീന്ദ്രന്‍ പയ്യന്നൂരും വിക്രമലാലും ചേര്‍ന്ന് സംഘടനയുടെ ഉപഹാരം റസ്സലിന് സമ്മാനിച്ചു. കുമ്മിള്‍ സുധീര്‍, ബാബുജി, മനോഹരന്‍, ജിതിന്‍, ബിജു കൃഷ്ണന്‍, അനില്‍ പിരപ്പന്‍കോട്, അനില്‍ മാട്ടൂല്‍, അജിത് കടയ്ക്കല്‍, ശ്രീരാജ്, അയ്യൂബ്, രതീഷ് എന്നിവര്‍ പ്രസംഗിച്ചു. റസ്സല്‍ നന്ദി പറഞ്ഞു.

നവോദയ ബത്ഹ യൂണിറ്റ് കമ്മിറ്റി അംഗമായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഐടി മേഖലയില്‍ 20 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള റസ്സല്‍ ഖത്തര്‍, അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലെ ജോലിക്ക് ശേഷമാണ് റിയാദിലെത്തുന്നത്. വിവിധ കമ്പനികളുടെ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, സോഫ്റ്റ്‌വെയര്‍ വികസനം, ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ തുടങ്ങിയ മേഖലകളില്‍ വിദഗ്ധനാണ്. അധ്യാപികയായ ഹസീദയാണ് ഭാര്യ. മക്കള്‍: അല്‍മാസ് റസ്സല്‍ (എംബിബിഎസ് വിദ്യാര്‍ഥി), അജ്മല്‍ റസ്സല്‍ (ബിടെക് വിദ്യാര്‍ഥി). കമറുദീനും ബീവിയുമാണ് മാതാപിതാക്കള്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






