Sauditimesonline

essay ed
സ്വാതന്ത്ര്യദിനം: പിഎംഎഫ് സൗദിതല പ്രബന്ധ രചനാ മത്സരം

‘ആശ്ര’യയ്ക്ക് കരുതലിന്റെ തണലുമായി കേളി; സഹായഹസ്തം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും

റിയാദ്: തലശ്ശേരി കോടിയേരിയിലെ ‘ആശ്രയ’ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക സാന്ത്വന കേന്ദ്രത്തിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമേകി കേളി കലാസാംസ്‌കാരിക വേദി. കേന്ദ്രത്തിലെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കേളി സാമ്പത്തിക സഹായം കൈമാറി.

‘ആശ്ര’യയില്‍ നടന്ന ചടങ്ങില്‍ കേളി ജോയിന്റ് ട്രഷറര്‍ സിംനേഷ് വയനാനില്‍ നിന്ന് ചെയര്‍മാന്‍ ഒ.വി. മുഹമ്മദ് മുസ്തഫ സഹായധനം ഏറ്റുവാങ്ങി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തുന്ന നിര്‍ധനരായ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും ഉറപ്പാക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സാന്ത്വന കേന്ദ്രത്തിന് തുടക്കമിട്ടത്. പ്രവാസി സമൂഹത്തിന്റെ പിന്തുണ ഇത്തരമൊരു മഹത്തായ സംരംഭത്തിന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേളി സഹായം തുടരുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഭക്ഷണച്ചെലവുകള്‍ക്കായി കേളി തുക കൈമാറിയിരുന്നു. ചടങ്ങില്‍ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഒലയ്യ ഏരിയാ സെക്രട്ടറിയുമായ നൗഫല്‍ ഉള്ളാട്ട് ചാലി, ആശ്രയ വര്‍ക്കിങ് ചെയര്‍മാന്‍ എ.എന്‍. ഷംസീര്‍, സെക്രട്ടറി കെ. അച്ചുതന്‍, എസ്.കെ. അര്‍ജുന്‍, വിജയന്‍ വെളിമ്പ്ര, രജത് ചന്ദ്ര, കേളി കുടുംബവേദി അംഗങ്ങളായ നിവ്യ, അഫ്ഷീന എന്നിവര്‍ പങ്കെടുത്തു.

ചികിത്സാ കാലയളവില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്രയ വലിയ ആശ്വാസമാണെന്നും പ്രവാസി സംഘടനകളുടെ പിന്തുണ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ കരുത്തേകുന്നുണ്ടെന്നും ചെയര്‍മാന്‍ ഒ.വി. മുഹമ്മദ് മുസ്തഫ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top