Sauditimesonline

ambassador
സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു

ഓര്‍മച്ചെപ്പ് തുറന്ന്… വിദ്യാലയമുറ്റത്ത് മായാത്ത സൗഹൃദങ്ങള്‍

തിരൂര്‍ക്കാട്: കാലം മായ്ക്കാത്ത സൗഹൃദത്തിന്റെ വസന്തത്തിലേക്ക് അവര്‍ വീണ്ടും നടന്നു കയറി. തിരൂര്‍ക്കാട് എഎംഎച്ച്എസ്എസിലെ 2008-09 എസ്എസ്എല്‍സി ബാച്ച് സഹപാഠികള്‍ ഒത്തുകൂടി. ‘റിവൈന്‍ഡ് 2K9’ എന്ന പേരില്‍ വിദ്യാലയമുറ്റത്തായിരുന്നു ഒത്തുചേരല്‍. കാലത്തിന്റെ ഏടുകളില്‍ എവിടെയോ മാഞ്ഞുപോയ സുവര്‍ണ നാളുകള്‍ക്ക് അവര്‍ വീണ്ടും ജീവന്‍ നല്‍കുകി.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. നസീഹ അധ്യക്ഷത വഹിച്ചു. അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രിയ അധ്യാപകരെ സ്‌നേഹാദരങ്ങളോടെ പൂര്‍വവിദ്യാര്‍ഥികള്‍ ആദരിച്ചു. ഒപ്പം, തങ്ങളെ വളര്‍ത്തിയ കലാലയത്തില്‍ പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് സ്‌നേഹോപഹാരവും സമ്മാനിച്ചു.

പഴയകാല തമാശകളും ക്ലാസ് മുറികളിലെ കുസൃതികളും പങ്കുവെച്ച് അധ്യാപകരായ യൂസഫലി, ഉസ്മാന്‍, അസീസ്, പ്രദീപ്, മജീദ്, ബഷീര്‍, അഷറഫ്, ഫാറൂഖ്, സീനത്ത്, പാത്തുമ്മക്കുട്ടി, ലൈല, റംല, മറിയം ബീവി എന്നിവര്‍ സംസാരിച്ചു. കോഡിനേറ്റര്‍മാരായ ഫസ്‌ല, അന്‍ഷാദ്, നസ്‌റു, റാഫി, ഇര്‍ഷദ്, നിഷാം എന്നിവര്‍ നേതൃത്വം നല്‍കി. ഹസ്‌ന പി. സ്വാഗതവും ശാക്കീര്‍ നന്ദിയും പറഞ്ഞു. ഓര്‍മകളുടെ മധുരവും പേറി, വീണ്ടുമൊരു കണ്ടുമുട്ടലിന്റെ പ്രതീക്ഷയോടെയാണ് ഏവരും മടങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top