
റിയാദ്: നാടിന്റെ ഓര്‍മ്മച്ചെപ്പുകള്‍ തുറന്ന്, ചെണ്ടമേളത്തിന്റെ താളക്കൊഴുപ്പില്‍ മഹാബലിയെ വരവേറ്റ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഓണാഘോഷം. ഷോല മാളില്‍ അരങ്ങേറിയ ‘ജിഎംഎഫ് മാവേലി സംഗീത സന്ധ്യ’ പ്രവാസ ലോകത്തെ കുടുംബങ്ങള്‍ക്കും മലയാളി മനസ്സിനും ഗൃഹാതുര ഓര്‍മ്മകളാണ് സമ്മാനിച്ചത്.

ജിഎംഎഫ് കലാകാരന്മാര്‍ അണിനിരന്ന ഗാനമേള, റിയാദിലെ മലയാളി മങ്കമാര്‍ അണിയിച്ചൊരുക്കിയ നൃത്തസന്ധ്യ, ഗിറ്റാറില്‍ സംഗീത വിസ്മയം ഒരുക്കി സാറ്റുലിന്‍ ലിന്‍സു സന്തോഷിന്റെ പ്രകടനം എന്നിവ അരങ്ങേറി. ‘പാട്ടു ഫാമിലി’ എന്നറിയപ്പെടുന്ന നിഷാദ് സുല്‍ത്താന്‍, സജിന നിഷാദ്, ദില്‍റുബ നിഷാദ് എന്നിവര്‍ക്കൊപ്പം റിയാലിറ്റി ഷോ താരം ഷിഹാബ് ഷായും അണിനിരന്ന സംഗീത വിരുന്നു ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയെ വേദിയിലേക്ക് ആര്‍പ്പുവിളികളോടെയാണ് പ്രവാസി സമൂഹം എതിരേറ്റത്. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥ കവിത നായര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ കുമരനല്ലൂര്‍ സ്വാഗതം ആശംസിച്ചു.

ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സ്മാരക രാഷ്ട്രസേവാ പുരസ്‌കാരം നേടിയ ജിഎംഎഫ് ജിസിി ചെയര്‍മാന്‍ റാഫി പാങ്ങോടിനെയും സാന്ദ്രമാക്കിയ ‘പാട്ടു ഫാമിലി’യെും ആദരിച്ചു. അഫ്‌സല്‍ കണ്ണൂര്‍, സജീര്‍ പെരുങ്കുളം, സജീര്‍ ചിതറ, ഇജാസ്, സനല്‍ കുമാര്‍, സുബൈര്‍ കുമ്മിള്‍, ടോം ചാമക്കാലായില്‍, നസീര്‍ കുന്നില്‍, ഉണ്ണി കൊല്ലം, മുന്ന അയ്യൂബ്, അഷറഫ് ചേലാമ്പ്ര, ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, അബ്ദുള്‍ അസീസ് പവിത്ര, റൂബി ടോം, ഷാനവാസ്, അഷ്‌കര്‍, നിസാം, ഫൈസല്‍, ജാഫര്‍ എന്നിവര്‍ പരിപാടികളുടെ ഏകോപനത്തിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






