
ദമ്മാം: ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയ സമ്മാനപ്പെരുമഴയൊരുക്കി ദമ്മാം സീക്കോയിലെ ഹൈപ്പര്‍ അല്‍ വഫ. പ്രവര്‍ത്തനം ആരംഭിച്ച് 500 ദിവസം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെക്കാനും ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിക്കാനുമാണ് ആഘോഷം. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 15 വരെ വിപുലമായ ആഘോഷ പരിപാടികളും അതിശയിപ്പിക്കുന്ന വിലക്കുറവും സൗജന്യ സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. ആഘോഷ പരിപാടികള്‍ സാംസ്കാരിക പ്രവര്‍ത്തകരായ ആല്ബിന് ജോസഫ്, ഷാജി മതിലകം എന്നിവരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.

ആഘോഷ ദിനങ്ങളില്‍ ഓരോ മണിക്കൂറിലും ഉപഭോക്താക്കള്‍ക്കായി പ്രത്യേക ‘അവര്‍ലി ഡീല്‍സ്’ ഓഫറുകള്‍ ലഭ്യമാണ്. ഇതിനുപുറമെ, ഷോപ്പിംഗിനെത്തുന്നവര്ക്കായി സംഘടിപ്പിക്കുന്ന ‘വില ഊഹിക്കൂ, ട്രോളി നേടൂ’ മത്സരത്തില്‍ പങ്കെടുത്ത് ഒരു ട്രോളി നിറയെ സാധനങ്ങള്‍ സൗജന്യമായി നേടാനും അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന 50 ഭാഗ്യശാലികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നിറച്ച അപ്രതീക്ഷിത സര്‍പ്രൈസ് ട്രോളികളും, പ്രത്യേകമായി തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 സൗജന്യ ട്രോളികളും സമ്മാനമായി വിതരണം ചെയ്യും.

സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സര്മാര്ക്കായി പ്രത്യേക മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സ്വന്തം വാട്ട്സ്ആപ്പ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകള്‍ക്ക് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടി സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ‘മെഗാ സ്റ്റാറ്റസ് മത്സരവും’ വേറിട്ട അനുഭവമായിരിക്കും. മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടില്ലാത്ത നിരവധി മെഗാ സര്‍പ്രൈസുകളും പ്രത്യേക പുരസ്കാരങ്ങളും വേറിട്ട ഓഫറുകളും ആഘോഷ ദിവസങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഷോപ്പിംഗ് ചെയ്യാനും, വിവിധ വിനോദങ്ങളില്‍ പങ്കെടുത്തു സമ്മാനങ്ങള്‍ നേടാനും ദമ്മാം സീക്കോ ഹൈപ്പര്‍ അല്‍ വഫയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അല്‍ വഫ മാനേജ്മെന്റ് പ്രതിനിധികളായ സജീര്‍, മുഹ്സിന്, മുസമ്മില്‍, ഷിനാസ് എന്നിവര്‍ നേതൃത്വം നല്കി.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






