
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന് 80-ാമത് സ്വാതന്ത്ര്യ ദിനം വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ബിലാല്‍ നിസാമിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ദേശ ഭക്തി ഗാനം ആലപിച്ചു. പ്രസിഡന്റ് യാസിര്‍ അലി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം തൊമ്മികുഞ്ഞ് സ്രാമ്പിക്കല്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി കേക്ക് മുറിച്ചു പരിപാടി ഉത്ഘാടനം ചെയ്തു.

സലിം വാലിലപ്പുഴ, ഷിബു ഉസ്മാന്, ബഷീര്‍ സാപ്റ്റിക്കോ, നൗഷാദ് യാക്കൂബ്, നിസാം കായംകുളം, സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അല്‍ത്താഫ് കാലിക്കറ്റ്, ഷിജു കോട്ടുങ്ങല്‍, ഫൗസിയ നിസാം, സുനി ബഷീര്‍, റസീന അല്‍ത്താഫ്, നിഷ ഷിജു എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും വൈസ് പ്രസിഡന്റ് നാസര്‍ പൂവ്വാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






