Sauditimesonline

keli volley
അഷ്‌റഫ് എം.പിക്ക് കേളി യാത്രയയപ്പ്

‘ആരവം’ വേടന്‍ മെഗാഷോ: എന്‍ആര്‍കെ ഫോറം കോര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വന്നു

റിയാദ്: ഒക്ടോബര്‍ രണ്ടിന് റിയാദില്‍ അരങ്ങേറുന്ന വേടന്‍ മെഗാഷോ ‘ആരവം’ വിജയകരമാക്കാന്‍ എന്‍ആര്‍കെ ഫോറം കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. മലയാളി സംഘടനകളുടെ പൊതുവേദിയായ ഫോറവും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ മൂണ്‍ഗ്ലൈഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം രക്ഷാധികാരി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നാസര്‍ കാരക്കുന്ന് കമ്മിറ്റി പാനല്‍ അവതരിപ്പിച്ചു. പ്രോഗ്രാം വിവരങ്ങള്‍ മൂണ്‍ഗ്ലൈഡ് പ്രതിനിധി ധനേഷ് ചന്ദ്രന്‍ വിശദീകരിച്ചു. സലീം കളക്കര, അലി ആലുവ, അസീസ് വെങ്കിട്ട, അഷ്‌റഫ് മൂവാറ്റുപുഴ, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുള്ള വല്ലാഞ്ചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുരേന്ദ്രന്‍ കൂട്ടായി സ്വാഗതവും യഹിയ കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.

കമ്മിറ്റിയുടെ പ്രധാന ഭാരവാഹികളായി അഹമ്മദ് കോയ, ഷിഹാബ് കൊട്ടുകാട്, അറബ് കോ രാമചന്ദ്രന്‍, സലീം കളക്കര, നാസര്‍ നെസ്‌റ്റോ, ഷാജി അരിപ്ര, സലിം മദീന, ഷാനി ഗ്രാന്‍ഡ്, വിവേക് മോഹന്‍, റാഫി കൊയിലാണ്ടി, മുഷ്താഖ് റയാന്‍, ഇബ്രാഹിം സുബഹാന്‍, സൂരജ് റിയാദ് വില്ലാസ്, മധു പത്താനൂര്‍, ബഷീര്‍ പാരഗണ്‍, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, അബ്ദുള്ള വല്ലാഞ്ചിറ എന്നിവരെ രക്ഷാധികാരികളായും സി.പി. മുസ്തഫയെ ചെയര്‍മാനായും തെരഞ്ഞെടുത്തു.

ശുഹൈബ് പനങ്ങാങ്ങര, റഹ്മാന്‍ മുനമ്പത്ത്, അലി ആലുവ, സുരേഷ് ശങ്കര്‍, സാദിഖ് കരുനാഗപ്പള്ളി, റഷീദ് കൊളത്തറ, നൗഫല്‍ പാലക്കാടന്‍, മുഹമ്മദ് സാലി ന്യൂ ഏജ്, അനില്‍ ചിറക്കല്‍, നാസര്‍ കല്ലറ, നിസാര്‍ പള്ളിക്കശ്ശേരി, സത്താര്‍ താമരത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, ഷാജി മാസ്റ്റര്‍ എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. ജനറല്‍ കണ്‍വീനറായി സുരേന്ദ്രന്‍ കൂട്ടായിയെയും സാമ്പത്തിക കണ്‍വീനറായി യഹിയ കൊടുങ്ങല്ലൂരിനെയും ടിക്കറ്റ് കോര്‍ഡിനേഷന്‍ കണ്‍വീനറായി ബാലു കുട്ടനെയും തെരഞ്ഞെടുത്തു.

നാസര്‍ കാരക്കുന്ന്, സുധീര്‍ കുമ്മിള്‍, അഷറഫ് മൂവാറ്റുപുഴ, ഗഫൂര്‍ കൊയിലാണ്ടി, ജിബിന്‍ സമദ് കൊച്ചി, ഷംനാദ് കരുനാഗപ്പള്ളി, സൈഫ് കായംകുളം, സക്കീര്‍ ദാനത്ത്, വിനോദ് കൃഷ്ണ ന്യൂ ഏജ്, ഷാജി മഠത്തില്‍, ഫൈസല്‍ മിഡില്‍ ഈസ്റ്റ് അസോസിയേഷന്‍, യു.പി. മുസ്തഫ, മുഹമ്മദലി മണ്ണാര്‍ക്കാട്, മാള മൊഹിയുദ്ദീന്‍, ഷാജി കായംകുളം എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍.

മുജീബ് ഉപ്പട, ഷെഫീഖ് തലശ്ശേരി, അഡ്വ ജലീല്‍, നിസാര്‍ പള്ളിക്കണ്ടി, കാനാപുരം കരീം, ജയന്‍ കൊടുങ്ങല്ലൂര്‍, നിസാം കലാഭവന്‍, അബ്ദുല്‍ കരീം ഒളവട്ടൂര്‍, ഷാജഹാന്‍ ചാവക്കാട്, ഷൈജു പച്ച, അമിര്‍ പട്ടണത്ത്, ഷാനവാസ് ന്യൂ ഏജ്, ഷുക്കൂര്‍ ആലുവ, സജീര്‍ സമദ്, അന്‍വര്‍, സിദ്ദിഖ് കോനാരി, അഫ്‌സല്‍ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍, അഫ്‌സല്‍ വള്ളിക്കുന്ന്, ഷംസു പെരുമ്പട്ട, ബില്‍റു വേള്‍ഡ് മലയാളി ഫെഡറേഷന്‍, ഹുസൈന്‍ പാപ്പി, ഷിജു ബഷീര്‍, ഇഖ്ബാല്‍ തിരൂര്‍, മുനീര്‍ കുനിയില്‍ എന്നിവരെ സാമ്പത്തിക വിഭാഗം ജോയിന്റ് കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.

അസീസ് വെങ്കിട്ട, ക്ലീറ്റസ് കുന്നുകുഴി, ജലീല്‍ തിരൂര്‍, ഷഫീര്‍ അലി, സാബു ഷിഫാ, കൃഷ്ണകുമാര്‍, ജിബിന്‍, നസീര്‍ മുള്ളൂര്‍ക്കര, റിജേഷ്, ഷാഹിദ് അറക്കല്‍, സലാം പെരുമ്പാവൂര്‍, മജീദ് പൂളക്കാടി, ഉമര്‍ അലി, സൈഫുദ്ദീന്‍ കൂട്ടുങ്ങല്‍, ഡോമിനിക് സാവിയോ, അജ്‌നാസ് കരുനാഗപ്പള്ളി, ഷാജു പത്തനാപുരം, നൗഷാദ് ന്യൂ ഏജ്, എല്‍ദോ, ഷമീര്‍ കല്ലിങ്ങല്‍, സജീര്‍ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍, സലീം തിരൂര്‍, സോണി റിയാദ് ടാക്കീസ്, ഇസ്മായില്‍ കരോളം എന്നിവരാണ് ടിക്കറ്റ് വിഭാഗം ജോയിന്റ് കണ്‍വീനര്‍മാര്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top