
റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വോളിബോള്‍ ടൂര്‍ണമെന്റ്-2026ന് ആഗസ്റ്റ് 20ന് തുടക്കമാകും. കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് സുലൈ അറബ്‌കോ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. റിയാദിലെ ആറ് വോളിബോള്‍ ടീമുകള്‍ പോരിനിറങ്ങും. റിബല്‍സ് റിയാദ്, വിഎഫ്ആര്‍ വോളി ഫ്രണ്ട്‌സ് റിയാദ്, സ്റ്റാര്‍ റിയാദ്, അറബ്‌കോ ലോജസ്റ്റിക്, മംഗളൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്, എസ്‌കെജി എന്നീ ടീമുകളാണ് അണിനിരക്കുന്നത്.

വൈകിട്ട് 7.30ന് നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ലീഗ് പോരാട്ടങ്ങള്‍ ആരംഭിക്കും. ആദ്യദിന മത്സരങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 21ന് സെമി ഫൈനല്‍ പോരാട്ടങ്ങളും കലാശക്കൊട്ടും നടക്കും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ അണിനിരക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






