
കൊച്ചി: സ്‌പൈസ്‌ജെറ്റ് വിമാന സര്‍വീസുകള്‍ അടിക്കടി തടസ്സപ്പെടുന്നത് കൊച്ചിയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. സര്‍വീസുകള്‍ മുടങ്ങുന്നതിന് കാരണം കൊച്ചിയിലെ മോശം കാലാവസ്ഥയാണെന്ന എയര്‍ലൈന്‍സിന്റെ വാദം തള്ളി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) രംഗത്തെത്തി. വ്യാജ പ്രചാരണമാണ് എയര്‍ലൈന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

വിമാനങ്ങള്‍ റദ്ദാക്കാന്‍ തക്കവിധം മോശം കാലാവസ്ഥ കൊച്ചിയില്‍ ഉണ്ടായിരുന്നില്ല. ഇതേ സമയത്ത് കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തിയ മറ്റൊരു എയര്‍ലൈനും കാലാവസ്ഥ കാരണം വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ല. യാത്രക്കാരുടെ പരാതികള്‍ തൃപ്തികരമായി പരിഹരിക്കാന്‍ സ്‌പൈസ്‌ജെറ്റ് ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളായതായും കൊച്ചി വിമാനത്താവളം വ്യക്തമാക്കി.

അതേസമയം, ദുരിതത്തിലായ യാത്രക്കാര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കാന്‍ വിമാനത്താവള ഓപ്പറേറ്റര്‍ എന്ന നിലയില്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സ്‌പൈസ്‌ജെറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് എയര്‍ലൈനുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും കൊച്ചി എയര്‍പോര്‍ട്ട് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






