Sauditimesonline

HAMEED
അല്‍ഹസയിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് പൊന്നാനി അന്തരിച്ചു

അല്‍ഹസയിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് പൊന്നാനി അന്തരിച്ചു

അല്‍ അഹ്‌സ: പ്രവാസ ജീവിതവും പൊതുപ്രവര്‍ത്തനവും അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ആദ്യകാല ഒഐസിസി നേതാവ് ശാഹുല്‍ ഹമീദ് പൊന്നാനിയുടെ നിര്യാണത്തില്‍ അല്‍ അഹ്‌സ ഒഐസിസി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. മൂന്നരപ്പതിറ്റാണ്ട് നീണ്ട് പ്രവാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഹമീദ് പൊന്നാനി നാട്ടിലേക്ക് മടങ്ങിയത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അല്‍ അഹ്‌സയിലെ ഷുഖൈക്കില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഉസ്താദ് ഫാറൂഖ് സഅദി നേതൃത്വം നല്‍കി. അനുസ്മരണ സമ്മേളനത്തില്‍ ഒഐസിസി അല്‍ അഹ്‌സ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ വാച്ചാക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ അര്‍ശദ് ദേശമംഗലം ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിനിടയില്‍ സ്വന്തമായി ഒരു സെന്റ് ഭൂമി പോലും വാങ്ങാന്‍ കഴിയാതെ വാടകവീട്ടില്‍ മരണത്തിന് കീഴടങ്ങിയ ഹമീദ്ക്ക, പ്രവാസികള്‍ക്ക് എന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.

ഒഐസിസി ഭാരവാഹികളായ റഫീഖ് വയനാട്, നവാസ് കൊല്ലം, റഷീദ് വരവൂര്‍, ഷിജൊമോന്‍ വര്‍ഗ്ഗീസ്, നവോദയ ഷുഖൈക്ക് യൂണിറ്റ് പ്രസിഡന്റ് കൃഷ്ണന്‍, നവയുഗം ജനറല്‍ സെക്രട്ടറി അബൂബക്കര്‍ തുടങ്ങി വിവിധ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നിസാം വടക്കേകോണം സ്വാഗതവും അനില്‍കുമാര്‍ ഷുഖൈക്ക് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top