Sauditimesonline

riyadh talkies2
തണലൊരുക്കിയ മണ്ണിൽ മധുരപ്പായസം; സൗദിക്ക് ഐക്യദാർഢ്യവുമായി റിയാദ് ടാക്കിസ്

ആർഐസിസി സമ്മേളനം ഒക്ടോ 30ന്; വി.കെ. ശ്രീകണ്ഠൻ എം.പി. പ്രചാരണോദ്ഘാടനം നിർവഹിച്ചു

റിയാദ്: ‘ഇസ്‌ലാം നിർഭയത്വവും സമാധാനവും’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സൗദി ദേശീയ ക്യാമ്പെയ്ന്റെ ഭാഗമായി ആർഐസിസി ദഅവ സമ്മേളനം ഒക്ടോബർ 30 വെള്ളി സൗദി സമയം വൈകുന്നേരം റിയാദിൽ നടക്കും. സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി. നിർവഹിച്ചു.

ദഅവ സമ്മേളനത്തിൽ ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, റഫീഖ് സലഫി തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി കുട്ടികൾക്കും കൗമാരക്കാർക്കുമായി പ്രത്യേക സെഷനുകളും ഒരുക്കിയിട്ടുണ്ട്. പ്രചാരണാർഥം ഏരിയ മീറ്റുകൾ, വനിതാ സംഗമം, മജ്‌ലിസുൽ ഇൽമ്, കുടുംബസംഗമങ്ങൾ തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

ആർഐസിസി പ്രസിഡന്റ് മുജീബ് പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി അനീസ് എടവണ്ണ, ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, യാസർ അറഫാത്ത്, റിയാസ് ചൂരിയോട്, സുൽഫിക്കർ പാലക്കാഴി, നബീൽ പയ്യോളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 055 883 4630, 058 207 1171.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top