
റിയാദ്: സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തര ലാന്റിംഗ് നടത്തിയ ദുബായ്-ടെല്‍ അവീവ് ഫ്‌ളൈ ദുബായ് വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. തബൂക്ക് നഗരത്തിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തുടരുകയാണ്.

റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും സൗദി അധികൃതരുമായി ബന്ധപ്പെട്ട് പൈലറ്റിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. സ്മിത് മച്ചാറിന്റെ കുടുംബവുമായി എംബസി അധികൃതര്‍ ബന്ധപ്പെട്ടു സഹായം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ചികിത്സ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സൗദി അധികൃതരില്‍ നിന്ന് ഉടന്‍ ലഭ്യമാക്കുമെന്നും എംബസി വ്യക്തമാക്കി.

കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും നടന്നതോടെയാണ് പൈലറ്റിന് പരിക്കേറ്റതെന്നാണ് വിവരം. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






